കാസര്‍കോടിന്റെ സമഗ്രവികസനം ചര്‍ച്ച ചെയ്ത് ടേബിള്‍ ടോക്ക്
|ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ്ക്ലബ്ബും സംയുക്തമായാണ് ടേബിള്‍ ടോക്കില്‍ സംഘടിപ്പിച്ചത്
കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനം ചര്‍ച്ചചെയ്യാന്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ്ക്ലബ്ബും സംയുക്തമായാണ് ടേബിള്‍ ടോക്കില്‍ സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലയുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി ഉണ്ടാവണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് പല വികസന പദ്ധതികളും മടങ്ങുന്നതിന് കാരണമാവുന്നുണ്ട്. ഇത് പരിഹരിക്കാന്‍ തദ്ദേശീയരായ ഉദ്യോഗാര്‍ഥികള്‍ ഉണ്ടാവണമെന്നും സംവാദം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയുടെ വികസനത്തിനായി നടപ്പിലാക്കേണ്ടുന്ന പദ്ധതികളുടെ രേഖ തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ കെ ജീവന് ബാബു, ജില്ലാപൊലീസ് മേധാവി തോംസണ്‍ ജോസ്, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, അംബികാസുതന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.