രാജ്ഭവന്‍ ഉപരോധം: യുഡിഎഫ് എംഎല്‍എമാരെ അറസ്റ്റ് ചെയ്തുനീക്കി
|നോട്ട് അസാധുവാക്കല്‍ നടപടിക്ക് എതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന്‍റെ ഭാഗമായി യുഡിഎഫ് എം.എല്‍.എമാര്‍ രാജ്ഭവന്‍ ഉപരോധിച്ചു.
നോട്ട് പിന്‍വലിക്കലിനെതിരായ രാജവ്യാപക പ്രതിഷേധത്തിന്ഞറെ ഭാഗമായി യുഡിഎഫ് എം എല്‍ എമാര്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിക്കറ്റിങ് നടത്തിയ എംഎല്‍ എമാരെയും യുഡിഎഫ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജെ ഡി യു സമരത്തില്‍ പങ്കെടുത്തില്ല.
രാവിലെ 11 മണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പ്രതിഷേധമാര്‍ച്ചായാണ് എം എല്‍ എമാര്‍ രാജ്ഭവനിലേക്ക് എത്തിയത്.രാജ്ഭവന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിക്കങ്ങിങ് ഉദ്ഘാടനം ചെയ്തു
നോട്ട് അസാധുവാക്കിയ നടപടി സംബന്ധിച്ചുയര്‍ന്ന ചോദ്യങ്ങള്‍ മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാരിനാവുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു പിരിഞ്ഞുപോകാന്‍ തയാറാകാത്ത എം എല്‍ എമാരെയും നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ജെ ഡി യു ഇന്നത്തെ പ്രതിഷേധ പരിപാടികളില്‍ നിന്ന് വിട്ട് നിന്നു. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ തലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിടിച്ചിരുന്നു