Kerala
![പരീക്കര്‍ സൈന്യത്തെ അപമാനിക്കുന്നുവെന്ന് എകെ ആന്റണി പരീക്കര്‍ സൈന്യത്തെ അപമാനിക്കുന്നുവെന്ന് എകെ ആന്റണി](https://www.mediaoneonline.com/h-upload/old_images/1114022-akantony.webp)
Kerala
പരീക്കര്‍ സൈന്യത്തെ അപമാനിക്കുന്നുവെന്ന് എകെ ആന്റണി
![](https://www.mediaoneonline.com/h-upload/2022/08/24/1314821-rakhshandajalilbharat-s-tiwari-photography-img8260july192017.webp)
18 April 2017 1:55 AM GMT
സൈന്യത്തിന്റെ മിന്നാലാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെതിരെ എകെ ആന്റണി.
സൈന്യത്തിന്റെ മിന്നാലാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെതിരെ എകെ ആന്റണി. ഇപ്പോഴത്തേതിന് സമാനമായി സൈന്യം മുമ്പ് ഒരിക്കലും മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന പരീക്കറിന്റെ പ്രസ്താവന തെറ്റാണ്. അതിനെ തള്ളിക്കളയുന്നുവെന്നും ഇത്തരം പ്രസ്താവന നടത്തുന്നതില്‍ നിന്ന് അദ്ദേഹത്തെ ആരെങ്കിലും നിയന്ത്രിക്കണമെന്നും ആന്റണി പറഞ്ഞു. ഇത്തരം പ്രസ്താവനകളിലൂടെ പരീക്കര്‍ സൈന്യത്തെ അപമാനിക്കുകയാണെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.