Kerala
Kerala
സ്ത്രീയെ അപമാനിക്കാന്‍ ശ്രമം; അന്വേഷണം നടക്കട്ടേയെന്ന് കോടതി
|19 April 2017 3:51 AM GMT
കൊച്ചിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്ത്രീയെ കടന്നുപിടിച്ച കേസില്‍ അന്വേഷണം നടക്കട്ടേയെന്ന് കോടതി.
കൊച്ചിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്ത്രീയെ കടന്നുപിടിച്ച കേസില്‍ അന്വേഷണം നടക്കട്ടേയെന്ന് കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ധനേഷ് മാത്യു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ധനേഷ് മാത്യുവിന്റെ ഹരജി മറ്റന്നാള്‍ ഹൈക്കോടതി പരിഗണിക്കും. പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. പരാതിക്കാരി നല്‍കിയ രഹസ്യമൊഴി നേരത്തെ പുറത്ത് വന്നിരുന്നു. പ്രതി ധനേഷ് മാത്യു മാഞ്ഞൂരാനാണ് തന്നെ കടന്നുപിടിച്ചതെന്നും ഇയാളെ താന്‍ തിരിച്ചറിയുമെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ പരാതിക്കാരിയുടെ മൊഴി എഴുതി വാങ്ങി കോടതിയില്‍ ഹാജരാക്കിയാണ് പ്രതിയായ ധനേഷ് മാത്യു ജാമ്യം നേടിയത്.