Kerala
തൃക്കാക്കരയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് അറുപതിലധികം പേര്‍ സിപിഐയില്‍ ചേര്‍ന്നുതൃക്കാക്കരയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് അറുപതിലധികം പേര്‍ സിപിഐയില്‍ ചേര്‍ന്നു
Kerala

തൃക്കാക്കരയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് അറുപതിലധികം പേര്‍ സിപിഐയില്‍ ചേര്‍ന്നു

Jaisy
|
19 April 2017 5:33 AM GMT

പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സിപിഐ അംഗത്വം നേടിയിരിക്കുന്നതെന്നാണ് സൂചന

എറണാകുളം, തൃക്കാക്കരയിലെ വിവിധ പാര്‍ട്ടികളില്‍ നിന്ന് അറുപതിലധികം പേര്‍ സിപിഐയില്‍ ചേര്‍ന്നു. പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സിപിഐ അംഗത്വം നേടിയിരിക്കുന്നതെന്നാണ് സൂചന. ഇടത് പക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും സിപിഐയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് പുതിയ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. തൃക്കാക്കര നഗരസഭ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പൊതു സമ്മേളനത്തിലാണ് അറുപതോളം പേര്‍ സിപിഐ അംഗത്വം സ്വീകരിച്ചത്.

സിപിഎം, കോണ്‍ഗ്രസ് , മുസ്ലിം ലീഗ് പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് സിപിഐയില്‍ ചേര്‍ന്നവരില്‍ അധികവും. സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും, ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പുതിയ പാര്‍ട്ടി അംഗത്വം നേടിയവരില്‍ ഉള്‍പ്പെടുന്നു. ഇടത്പക്ഷത്തെ ശക്തിപ്പെടുത്തുകയെന്ന നയത്തില്‍ സിപിഐ ഇത് വരെ മാറ്റം വരുത്തിയിട്ടില്ലെന്ന് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. സിപിഐ വിട്ട് പോകുന്നവര്‍ സിപിഎമ്മില്‍ ചേരുന്നതിനോട് എതിര്‍പ്പില്ലെന്നും പി.രാജു കൂട്ടി ചേര്‍ത്തു. മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേര്‍ സിപിഐയിലേക്കെത്തുമ്പോള്‍ ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതാക്കള്‍.

Similar Posts