Kerala
കോടതിയെ കളിക്കളമാക്കരുത്; മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ കോടതികോടതിയെ കളിക്കളമാക്കരുത്; മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ കോടതി
Kerala

കോടതിയെ കളിക്കളമാക്കരുത്; മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ കോടതി

admin
|
20 April 2017 3:16 PM GMT

കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര

കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി വിമര്‍ശം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി വി എസ് അച്യുതാനന്ദന്‍ കോടതിയെ അറിയിച്ചു. ഉച്ചക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

മുഖ്യമന്ത്രിക്കെതിരെ 31 അഴിമതിക്കേസുകളടക്കം 136 കേസുകളുണ്ടന്ന വിഎസിന്റെ പരമാര്‍ശത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി രാഷ്ട്രീയക്കാരുടെ കളിക്കളമായി കോടതിയെ കാണരുതെന്ന് വിമര്‍ശിച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന വിഎസിന്‍റെ വാദം ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ എതിര്‍ത്തപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി വിഎസ് കോടതിയെ അറിയിച്ചു. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ മുഖ്യമന്ത്രിക്കെതിരെ കേസുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കേസുകൊടുത്ത് വിഎസിനെ ഭയപ്പെടുത്താന്‍ നോക്കേണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഒരു ലക്ഷം രൂപയുടെ മാനനഷ്ടകേസായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഎസിനെതിരെ ഫയല്‍ ചെയ്തത്.

Similar Posts