Kerala
മുല്ലപ്പെരിയാറില്‍ നിലപാട് മാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍‌മുല്ലപ്പെരിയാറില്‍ നിലപാട് മാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍‌
Kerala

മുല്ലപ്പെരിയാറില്‍ നിലപാട് മാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍‌

admin
|
20 April 2017 6:15 PM GMT

നിലവിലുള്ള ഡാം ബലപ്പെടുത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ നിലപാട് മാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍‌. നിലവിലുള്ള ഡാം ബലപ്പെടുത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലെ ഡാമിന് പ്രശ്നങ്ങളില്ലെന്ന റിപ്പോര്‍ട്ട് അവഗണിക്കനാവില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ഗെയില്‍ വാതക പൈപ്പ്‍ലൈന്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് . നാടിന് ദോഷം ചെയ്യാത്ത സ്വകാര്യ മൂലധന നിക്ഷേപങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറന്‍മുള വിമാനത്താവള വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തില്‍ തുടക്കകാരനായ തനിക്ക് ഉപദേശകന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഎസിന്റെ സ്ഥാനത്തെ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നേരത്തെ, ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചു. ചരക്ക് സേവന നികുതി ബില്‍ പാസക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ല് ധനമന്ത്രി അരുണ്‍ ജെയ്ററ്ലി അഭ്യര്‍ഥിച്ചു.

രാവിലെ 11.30ന് ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കഴ്ചയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദര്‍ശനം തുടങ്ങിയത്. വൈകിട്ട് 4.10നായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ച്ചയില്‍ സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍ പ്രത്യേകമായ ആവശ്യങ്ങള്‍ ഒന്നും മുഖ്യമന്ത്രി ഉന്നയിച്ചില്ല. വികസനവിഷയങ്ങളില്‍ പ്രഥമികമായ ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായുള്ള കൂടിക്കാഴ്ചയില്‍ ചരക്ക് സേനവന നികുതി ബില്‍ പാസാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ടൂറിസം മേഖലയിലെ വികസനത്തിലൂടെ കേരളം കൂടുതല്‍ ധനസമാഹരണം നടത്തണമെന്ന നിര്‍ദേശവും ജെയ്റ്റ്ലി മുന്നോട്ട് വെച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി രാഷ്ട്രപതിയെ കണ്ടത്. നാളെ മറ്റന്നാളുമായി നടക്കുന്ന പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.

Similar Posts