വെടിക്കെട്ടപകടം: ക്ഷേത്രം ഭാരവാഹികളുള്‍പ്പെടെ 25 പേര്‍ക്കെതിരെ കേസ്
|ഉത്സവകമ്മിറ്റി പ്രസിഡന്റും കരാറുകാരും പ്രതിപ്പട്ടികയില്‍
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഉത്സവകമ്മിറ്റി പ്രസിഡന്റ്, കൃഷ്ണന് കുട്ടി പിള്ള, ലൌലി എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരടക്കം ക്ഷേത്രഭരണ സമിതിയിലെയും ഉത്സവ കമ്മിറ്റിയിലെയും 15 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. വെടിക്കെട്ടുകാരന് സുരേന്ദ്രന്, വര്‍ക്കല കൃഷ്ണന്‍കുട്ടി എന്നിവരടക്കം വെടിക്കെട്ടിന്റെ കരാറെടുത്തഅഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു. കമ്പത്തിന് നേതൃത്വം നല്കിയ എട്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രഭാരവാഹികളും ഉത്സവ കമ്മിറ്റിക്കാരും ഒളിവിലാണ്. അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.