Kerala
എസ്എന്‍ഡിപി നേതൃത്വത്തിന് ഗുരു ചിന്തയില്ലെന്ന് പിണറായിഎസ്എന്‍ഡിപി നേതൃത്വത്തിന് ഗുരു ചിന്തയില്ലെന്ന് പിണറായി
Kerala

എസ്എന്‍ഡിപി നേതൃത്വത്തിന് ഗുരു ചിന്തയില്ലെന്ന് പിണറായി

Alwyn K Jose
|
21 April 2017 9:10 PM GMT

ജാതി ചോദിച്ചാലെന്താ എന്ന് മുഷ്കോടെ ചോദിക്കുന്ന നേതൃത്വമാണ് എസ് എന്‍ ഡി പി യോഗത്തെ നയിക്കുന്നതെന്നും പിണറായി.....

എസ് എന്‍ ഡി പി നേതൃത്വത്തിനെതിരെയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി ചോദിക്കരുതെന്ന ശ്രീനാരായണ ഗുരുവിന്റെ വിളംബരം ദുര്‍വ്യാഖ്യാനിച്ച് ഹിന്ദുക്കളെയാകെ സംഘടിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ജാതി ചോദിച്ചാലെന്താ എന്ന് മുഷ്കോടെ ചോദിക്കുന്ന നേതൃത്വമാണ് എസ് എന്‍ ഡി പി യോഗത്തെ നയിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

തനിക്ക് ജാതിയില്ലെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെ പ്രത്യേക ജാതിയുടെ വക്താവായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം തുടങ്ങിയത്. എസ് എന്‍ ഡി പി നേതൃത്വത്തെയും പിണറായി വിമര്‍ശിച്ചു.

ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന് പറഞ്ഞ ഗുരുവിന്റെ സന്ദേശത്തെ ദുര്‍വ്യാഖ്യാനിക്കാനായിരുന്നു ചിലര്‍ ശ്രമിക്കുന്നത്. ഈ വിളംബരം ദുരുപയോഗപ്പെടുത്തി ഹിന്ദുക്കളെയാകെ സംഘടിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്

ജാതി പീഡനത്തിനിരയായവരെ രക്ഷിക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചിരുന്നതെങ്കില്‍ ഗുരുവിന്റെ ശിഷ്യന്മാരില്‍ ഒരു വിഭാഗം അവരെ വീണ്ടും അതേ പാളയത്തിലേക്ക് തള്ളി വിടുകയാണെന്നും പിണറായി വിമര്‍ശിച്ചു. ജാതി മത കാലുഷ്യം സമൂഹത്തില്‍ പ്രചരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ശിവഗിരി മഠം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച ജാതി വിരുദ്ധ വിളംബര ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

Similar Posts