Kerala
പാഠപുസ്തക വിവാദത്തിനിടെ ഓണപരീക്ഷകള്‍ ഇന്ന് തുടങ്ങുംപാഠപുസ്തക വിവാദത്തിനിടെ ഓണപരീക്ഷകള്‍ ഇന്ന് തുടങ്ങും
Kerala

പാഠപുസ്തക വിവാദത്തിനിടെ ഓണപരീക്ഷകള്‍ ഇന്ന് തുടങ്ങും

Sithara
|
24 April 2017 11:28 AM GMT

പാഠപുസ്തകം ലഭിക്കാത്ത ലക്ഷക്കണക്കിന് ഹയർ സെക്കന്ററി വിദ്യാർത്ഥികളും പതിനായിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികളുമാണ് ഇന്ന് പരീക്ഷക്കെത്തുന്നത്

പാഠപുസ്തക വിവാദത്തിനിടെ സംസ്ഥാനത്തെ ഓണപരീക്ഷകൾ ഇന്ന് തുടങ്ങും. പാഠപുസ്തകം ലഭിക്കാത്ത ലക്ഷക്കണക്കിന് ഹയർ സെക്കന്ററി വിദ്യാർത്ഥികളും പതിനായിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികളുമാണ് ഇന്ന് പരീക്ഷക്കെത്തുന്നത്.

ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ പരീക്ഷകളാണ് ഇന്ന് തുടങ്ങുന്നത്. പ്ലസ് വൺ വിദ്യാർത്ഥികളുടെ നാല് ലക്ഷത്തിലധികം പുസ്തകങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് കെബിപിഎസിൽ നിന്ന് അതത് ജില്ലകളിൽ എത്തിച്ചത്. ഇവ സ്കൂളുകളിലെത്താനും അവിടെ നിന്ന് കുട്ടികളുടെ കയ്യിലെത്താനും ഇനിയും ദിവസങ്ങളെടുക്കും. ഒന്ന് മുതൽ 8 വരെ ക്ലാസുകളിലേക്ക് ആവശ്യമുള്ള 64000 പുസ്തകങ്ങൾ ഇപ്പോഴും കെബിപിഎസിൽ കെട്ടിക്കിടക്കുകയാണ്.

എൽപി, യുപി ക്ലാസുകളുടെ ഓണപ്പരീക്ഷ നാളെ തുടങ്ങും. പുസ്തകം ആവശ്യമുള്ള സ്കൂളുകളുടെ കൃത്യെ കണക്ക് സർക്കാറിന്റെ പക്കലില്ലാത്തതിനാൽ അച്ചടിച്ച പുസ്തകങ്ങളുടെ വിതരണവും പ്രതിസന്ധിയിലാണ്. 4 ദിവസത്തിനകം പാഠപുസ്തക വിതരണം പൂർത്തിയാക്കുമെന്ന മന്ത്രിയുടെ വാക്കും പാലിക്കാനായില്ല. ചുരുക്കത്തിൽ പാഠപുസ്തകം ലഭിക്കാത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷാഹാളിലെത്തുന്നത്.

Similar Posts