അയ്യന്തോള്‍ കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് കീഴടങ്ങി
|റഷീദ് പാലക്കാട് ആണ് കീഴടങ്ങിയത്
തൃശൂര്‍ അയ്യന്തോളിലെ ഫ്ലാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് റഷീദാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കീഴടങ്ങിയത്. ഈ കേസില്‍ കെപിസിസി മുന്‍ സെക്രട്ടറി എം.ആര് രാംദാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാലക്കാട് അതിവേഗ കോടതിയില്‍ കീഴടങ്ങിയ റഷീദിനെ പതിന്നാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ റഷീദിന്റെ കാമുകി ശാശ്വതി, സഹായി കൃഷ്ണ പ്രസാദ് എന്നിവരുള്പ്പെകടെ അഞ്ച് പേര് നേരത്തെ പിടിയിലായിരുന്നു. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനും
കെപിസിസി മുന്‍ സെക്രട്ടറി എം.ആര് രാംദാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു., രാംദാസില് നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് റഷീദ് കീഴടങ്ങിയത്., രാംദാസിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോടതി പരിസരത്ത് കുഴഞ്ഞു വീണ രാംദാസിനെ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈ മാസം മൂന്നിനാണ് ഷൊര്‍ണൂര്‍ സ്വദേശി സതീശ് തൃശൂര്‍ അയ്യന്തോളിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ടത്.