Kerala
ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ ബാറിന് ലൈസന്‍സ്:  ഹരജി തള്ളിഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ ബാറിന് ലൈസന്‍സ്: ഹരജി തള്ളി
Kerala

ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ ബാറിന് ലൈസന്‍സ്: ഹരജി തള്ളി

Sithara
|
27 April 2017 8:59 AM GMT

നടപടിക്രമങ്ങള്‍ പാലിച്ച് തന്നെയാണ് ബാറിന് ലൈസന്‍സ് അനുവദിച്ചതെന്നും കോടതി ഉത്തരവിലൂടെ വ്യക്തമാക്കി.

ഹൈക്കോടതി സ്റ്റേ മറികടന്ന് ബാറിന് ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഹര്‍ജി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ച് തന്നെയാണ് ബാറിന് ലൈസന്‍സ് അനുവദിച്ചതെന്നും കോടതി ഉത്തരവിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം എതിര്‍കക്ഷിയാക്കി കോടനാട് സ്വദേശി പി എ ജോസഫാണ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. കോടനാട് ഡ്യൂ ലാന്‍റ് ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കഴിഞ്ഞ സെപ്തംബറിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ബാറിന് പഞ്ചായത്ത് നല്‍കിയ എന്‍ഒസി 2015 ഫെബ്രുവരിയില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നുവെന്നും ഇത് വകവെയ്ക്കാതെ ലൈസന്‍സ് അനുവദിച്ചതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി എസ് വിജയാനന്ദ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് എന്നിവരും കേസിലെ എതിര്‍കക്ഷികളാണ്.

Similar Posts