Kerala
കേരളത്തെ വലച്ച് ജീവിതശൈലി രോഗങ്ങളും പകര്‍ച്ചവ്യാധികളുംകേരളത്തെ വലച്ച് ജീവിതശൈലി രോഗങ്ങളും പകര്‍ച്ചവ്യാധികളും
Kerala

കേരളത്തെ വലച്ച് ജീവിതശൈലി രോഗങ്ങളും പകര്‍ച്ചവ്യാധികളും

Sithara
|
27 April 2017 11:25 AM GMT

ആരോഗ്യ മേഖലയില്‍ കേരളം വലിയ പുരോഗതിയാണ് നേടിയത്.

ആരോഗ്യ മേഖലയില്‍ കേരളം വലിയ പുരോഗതിയാണ് നേടിയത്. പാവപ്പെട്ടവര്‍ക്ക് പോലും ആധുനിക ചികിത്സാരീതികള്‍ ലഭ്യമാകുന്ന തരത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വളര്‍ന്നു. മറുവശത്ത് ആരോഗ്യ മേഖല വന്‍ കച്ചവടമായി മാറി. ജീവിതശൈലി രോഗങ്ങളും പകര്‍ച്ചവ്യാധികളും കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന ഭീഷണിയായി തന്നെ നിലനില്‍ക്കുന്നു.

നിലവില്‍ ഒന്‍പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളാണ് കേരളത്തിലുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ - ജനറല്‍ ആശുപത്രികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രികള്‍, ടിബി- മാനസികാരോഗ്യകേന്ദ്രങ്ങള്‍. വിപുലമായി കിടക്കുകയാണ് പൊതുജനാരോഗ്യമേഖല. ഒപ്പം സ്വകാര്യമേഖലയും വളര്‍ന്നു. ആരോഗ്യം കച്ചവടമായതോടെ ചികിത്സാ ചെലവുകള്‍ വര്‍ധിച്ചു.

മരിക്കും വരെ മരുന്ന് കഴിക്കേണ്ട ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയാണ് ജനങ്ങളെ തുറിച്ചുനോക്കുന്നത്. സര്‍ക്കാര്‍ ഇടപെടലിന് പുറമെ ജനകീയ ജാഗ്രത, സ്ത്രീ വിദ്യാഭ്യാസം, ജീവിത നിലവാരത്തിലെ ഉയര്‍ച്ച എന്നിവ കേരള മോഡല്‍ ആരോഗ്യമേഖലയുടെ വളര്‍ച്ച വേഗത്തിലാക്കി. അതേസമയം പിന്നോക്കം നില്‍ക്കുന്ന ആദിവാസി, മത്സ്യത്തൊളിലാളി മേഖലകളില്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍ തന്നെയാണ്.

Related Tags :
Similar Posts