Kerala
മഴയില്ല; പച്ചപ്പ് നഷ്ടമായി അട്ടപ്പാടിമഴയില്ല; പച്ചപ്പ് നഷ്ടമായി അട്ടപ്പാടി
Kerala

മഴയില്ല; പച്ചപ്പ് നഷ്ടമായി അട്ടപ്പാടി

Khasida
|
28 April 2017 6:03 AM GMT

ആദിവാസികളുടെ കൃഷിയിടങ്ങള്‍ മരുഭൂമി പോലെ

അട്ടപ്പാടിയില്‍ ആദിവാസികളുടെ കൃഷി ഭൂമികള്‍ വെള്ളം കിട്ടാതെ തരിശായി നശിക്കുന്നു. ഈ പ്രദേശത്തേക്ക് ജല സേചന പദ്ധതികള്‍ ഒരുക്കി കൃഷിയോഗ്യമാക്കാനുള്ള പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ അട്ടപ്പാടിയിലെ ആദിവാസി ജീവിതം ദുസ്സഹമാകും.

കഴിഞ്ഞ നാലുമാസമായി അട്ടപ്പാടിയില്‍ കാര്യമായ മഴലഭിച്ചിട്ടില്ല.

ഒരുതുള്ളി പോലും മഴലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്.അതുകൊണ്ടു തന്നെ ആദിവാസികളുടെ കൃഷിയിടങ്ങള്‍ മരുഭൂമി പോലെ കിടക്കുകയാണ്.

ഉഴുന്ന്, കടല, ചോളം, റാഗി തുടങ്ങിയവ സമൃദ്ധമായി വിളഞ്ഞിരുന്ന കൃഷിയിടങ്ങളായിരുന്നു ഇതെല്ലാം.
അട്ടപ്പാടിയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഈ പ്രദേശത്തേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ആദിവാസികളുടെ കൃഷിയെ സംരക്ഷിച്ചു നിര്‍ത്താനും ഇവിടെ വെള്ളമെത്തിക്കാനും ഒരു പദ്ധതിയും പ്രാവര്‍ത്തികമായിട്ടില്ല

അട്ടപ്പാടിയുടെ പ്രശ്‌നങ്ങള്‍ പഠിച്ചറിഞ്ഞുള്ള പദ്ധതികളാണ് ഇവിടേക്കാവശ്യം. എങ്കില്‍ മാത്രമേ മാഞ്ഞുപോയ ഇവിടുത്തെ പച്ചപ്പ് തിരികെ കൊണ്ടുവരാനാകൂ.

Related Tags :
Similar Posts