തന്നെ ഒറ്റയ്ക്ക് വേട്ടയാടാന്‍ ശ്രമിച്ചാല്‍ നടക്കില്ല: കെ ബാബു
|കുടുംബയോഗങ്ങളിലടക്കം പങ്കെടുത്ത് മണ്ഡലത്തില്‍ സജീവമാകുന്നതിനിടയില്‍ സീറ്റിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം ഹൈകമാന്‍ഡിന് വിട്ടതോടെ ആശങ്കയിലായിരിക്കുയാണ് കെ ബാബു
കുടുംബയോഗങ്ങളിലടക്കം പങ്കെടുത്ത് മണ്ഡലത്തില്‍ സജീവമാകുന്നതിനിടയില്‍ സീറ്റിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം ഹൈകമാന്‍ഡിന് വിട്ടതോടെ ആശങ്കയിലായിരിക്കുയാണ് കെ ബാബു. മാറിനില്‍ക്കുന്നവരുടെ കാര്യത്തില്‍ പാര്‍ട്ടി ഒരു പൊതുനയം സ്വീകരിച്ചാല്‍ താന്‍ അത് അംഗീകരിക്കും. എന്നാല്‍ തന്നെ ഒറ്റയ്ക്ക് വേട്ടയാടാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും കെ ബാബു പറഞ്ഞു. ഹൈകമാന്‍ഡില്‍ നിന്ന് എന്ത് തീരുമാനം ഉണ്ടായാലും നേരിടാന്‍ മാനസികമായി തയ്യാറാണെന്ന് ബാബു മീഡിയവണിനോട് പറഞ്ഞു.
ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മണ്ഡത്തിലെ ഓരോ മുക്കിനും മൂലയിലും ഓടിയെത്താനുള്ള ശ്രമത്തിലായിരുന്നു മന്ത്രി കെ ബാബു. കുടുംബയോഗങ്ങളില്‍ അടക്കം പങ്കെടുത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുമ്പാഴാണ് ദില്ലിയിലെ സീറ്റ് ചര്‍ച്ച അവസാനിച്ചത്. അടൂര്‍ പ്രകാശിനെയും കെ ബാബുവിനെയും മത്സരിപ്പിക്കേണ്ടെന്ന് പറഞ്ഞ ഹൈക്കമാന്‍ഡിന് തന്നെ അന്തിമ തീരുമാനം വിട്ട് നല്‍കി ചര്‍ച്ചകള്‍ അവസാനിപ്പിച്ചതോടെ ബാബുവിന്‍റെ പ്രതീക്ഷകളും മങ്ങി. തൊട്ടു പിന്നാലെ ശുഭകരമായ തീരുമാനം ഉണ്ടാകില്ലെന്ന് ദില്ലിയില്‍ നിന്ന് ഫോണ്‍ സന്ദേശവും എത്തി.
ഇതോടെ അത്രയം നേരം ചിരിച്ചു കൊണ്ട് വര്‍ത്തമാനം പറഞ്ഞവരോട് സംസാരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. പിന്നെ ഫോണ്‍ വിളികളുടെ ഒരു ഘോഷയാത്ര. ഫോണിലൂടെ മറുപടി പറയുന്നതിനിടെ ഞങ്ങളെ കണ്ട ബാബു തന്‍റെ നിലപാട് വ്യക്താക്കി. പൊതുവായ നയം പാര്‍ട്ടി സ്വീകരിച്ചാല്‍ അത് അംഗീകരിക്കും. എന്നാല്‍ തന്നെ ഒറ്റയ്ക്ക് വേട്ടായാടാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ലെന്നും ബാബു പറഞ്ഞു.
ഹൈകമാന്‍ഡിന്‍റെ തീരുമാനം എന്തായാലും അത് മാനസികമായി നേരിടാന്‍ തയ്യാറാണെന്നും ബാബു പറഞ്ഞു. കൂടാതെ തൃപ്പൂണിത്തുറ സീറ്റ് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും വേറെ ആര് സ്ഥാനാര്‍ത്ഥിയായാലും തന്‍റെ പിന്തുണ ഉണ്ടാകുമെന്നും ബാബു വ്യക്തമാക്കി. എന്നാല്‍ ഹൈകമാന്‍ഡിന്‍റെ തീരുമാനം എതിരായാല്‍ കടുത്ത ചില തീരുമാനങ്ങള്‍ ബാബു സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.