പൊലീസിന്റെ മനോവീര്യം തകര്‍ക്കില്ല; പിന്തുണയുമായി മുഖ്യമന്ത്രി
|പൊലീസിനെതിരായ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
പൊലീസിന് പ്രത്യക്ഷ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴമ്പില്ലാത്ത ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പൊലിസിന് മുന്നറിയിപ്പ് നല്‍കി.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പൊലീസിനെതിരെ വിമര്‍ശമുയര്‍ന്ന പശ്ചാത്തലത്തിലാണ് സേനക്ക് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഭൂരിഭാഗം പൊലീസുകാരും അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ബോധപൂര്‍വം നടക്കുന്ന ശ്രമങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്നാംമുറക്കെതിരെയും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ നടന്നാല്‍ ശക്തമായ നടപടിയെടുക്കും. തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.