Kerala
പൂട്ടിയ ബാറുകള്‍ തുറന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം: എം എം ജേക്കബ്പൂട്ടിയ ബാറുകള്‍ തുറന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം: എം എം ജേക്കബ്
Kerala

പൂട്ടിയ ബാറുകള്‍ തുറന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം: എം എം ജേക്കബ്

admin
|
2 May 2017 2:33 PM GMT

ജനകീയനായ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മുമ്പില്‍ നിന്ന് നയിക്കുന്നത് നന്നാകും. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ വി എം സുധീരന്‍ മുന്‍കൈയെടുക്കണമെന്നും

സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തുറക്കാന്‍ അവസരമുണ്ടാക്കിയാല്‍ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ്. ജനകീയനായ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മുമ്പില്‍ നിന്ന് നയിക്കുന്നത് നന്നാകും. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ വി എം സുധീരന്‍ മുന്‍കൈയെടുക്കണമെന്നും എം എം ജേക്കബ് മീഡിയവണിനോട് പറഞ്ഞു.

ചാരായം നിരോധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. അതിനാല്‍ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാവും മേഘാലയ മുന്‍ ഗവര്‍ണറുമായ എം എം ജേക്കബ് പറഞ്ഞത്. കെസിബിസി അഭിപ്രായങ്ങള്‍ സര്‍ക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എം എം ജേക്കബ് പറഞ്ഞു. ജനങ്ങളെ അടുത്തറിയാവുന്ന ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മുമ്പില്‍ നിന്നു നയിക്കുന്നത് ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യത വര്‍ധിപ്പിക്കും. പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നും എം എം ജേക്കബ് അഭിപ്രായപ്പെട്ടു.

കോട്ടയം പാര്‍ലമെന്‍റ് സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കിയതിനാല്‍ പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി മര്യാദ കാണിക്കണം. സീറ്റുകള്‍ ആവശ്യപ്പെടാന്‍ വി എം സുധീരന്‍ മുന്‍കൈയെടുക്കണമെന്നും എം എം ജേക്കബ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉപദേശങ്ങള്‍ നല്‍കാന്‍ തയാറെങ്കിലും അനാരോഗ്യവും പ്രായവും ഏറിയതിനാല്‍ തെരഞ്ഞടുപ്പ് പ്രക്രിയകളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് താല്‍പര്യമെന്നും എം എം ജേക്കബ് വ്യക്തമാക്കി.

Similar Posts