Kerala
ഇടുക്കിയില്‍ വ്യാജഡോക്ടര്‍ പിടിയില്‍ഇടുക്കിയില്‍ വ്യാജഡോക്ടര്‍ പിടിയില്‍
Kerala

ഇടുക്കിയില്‍ വ്യാജഡോക്ടര്‍ പിടിയില്‍

Khasida
|
2 May 2017 7:06 PM GMT

അറസ്റ്റ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്

ഇടുക്കി ഹൈറേഞ്ചില്‍ വ്യാജ ഡോക്ടറെ പിടികൂടി. യാതൊരു യോഗ്യതയുമില്ലാത്ത വ്യാജ ഡോക്ടര്‍ കൈകാര്യം ചെയ്തതാവട്ടെ ഹോമിയോപ്പതിയും അലോപതിയും ആയൂര്‍വ്വേദ ചികിത്സകളും. കട്ടപ്പന നിര്‍മലാസിറ്റിയില്‍ വര്‍ഷങ്ങളായി ടെല്‍മ ഹോമിയോ ക്ലിനിക് നടത്തിയിരുന്ന കഞ്ഞികുഴി സ്വദേശി റ്റി സി സന്തോഷ് ആണ് അറസ്റ്റിലായത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വ്യാജ ഡോക്ടര്‍ സന്തോഷിനെ അറസ്റ്റ് ചെയ്ത്ത്. ഹോമിയോ ക്ലിനിക്കിക്കിന്റെ ബോര്‍ഡ് വച്ച് ഹോമിയോ, ആയുര്‍വ്വേദ, അലോപ്പതി ചികിത്സകളാണ് ഇയാള്‍ നല്കിയിരുന്നത്. വിഷ ചികിത്സക്ക് എത്തിയ ഒരാള്‍ക്ക് ഇഞ്ചക്ഷനും ഗുളികകളും നല്‍കി. എന്നാല്‍ ചികിത്സ ഫലിച്ചില്ല. ശാരീരികമായ പ്രശ്നങ്ങളും ഉണ്ടായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ല പോലീസ് സുപ്രണ്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ടപ്പന പോലീസ് ഇയാളുടെ ക്ലിനിക്കില്‍ പരിശോധന നടത്തി. നിരവധി ആലോപ്പതി മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. അവില്‍, പോളി ബിയോണ്‍, ബെറ്റിവെസോള്‍ തുടങ്ങിയ ഇഞ്ചക്ഷന്‍ മരുന്നുകളും നിരവധി സിറിഞ്ചുകള്‍, നീഡിലുകള്‍ എന്നിവയും വേദന സംഹാരികളടക്കം നിരവധി അലോപ്പതി മരുന്നുകള്‍ ഇയാളുടെ ക്ലിനിക്കില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. സ്‌റ്റെതസ്‌കോപ്പ്, ബി പി അപ്പാരറ്റസ് തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Related Tags :
Similar Posts