Kerala
ആദ്യഘട്ട പ്രചരണം പൂര്‍ത്തിയാക്കി പിണറായി വിജയന്‍ആദ്യഘട്ട പ്രചരണം പൂര്‍ത്തിയാക്കി പിണറായി വിജയന്‍
Kerala

ആദ്യഘട്ട പ്രചരണം പൂര്‍ത്തിയാക്കി പിണറായി വിജയന്‍

admin
|
2 May 2017 10:48 PM GMT

രണ്ടാം ഘട്ട പ്രചരണം മെയ് ഏഴിന് ആരംഭിക്കും

പിണറായി വിജയന്‍ മണ്ഡലത്തില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി. 139 ബൂത്തുകളിലെ കുടുംബ യോഗങ്ങളില്‍ പങ്കെടുത്ത പിണറായി വരും ദിവസങ്ങളില്‍ മറ്റ് മണ്ഡലങ്ങളില്‍ പ്രചരണത്തിനിറങ്ങും. പിണറായിയുടെ രണ്ടാം ഘട്ട പ്രചരണം മെയ് ഏഴിന് ആരംഭിക്കും.

ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് പാറപ്രത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു പിണറായി ധര്‍മ്മടത്ത് പ്രചരണം ആരംഭിച്ചത്. മണ്ഡലത്തിലെ 139 ബൂത്തുകളിലും കുടുംബയോഗങ്ങളില്‍ പങ്കെടുത്ത പിണറായി ഇന്നലെ ആദ്യഘട്ട പര്യടനം പൂര്‍ത്തിയാക്കി.

പങ്കെടുത്ത എല്ലാ യോഗസ്ഥലങ്ങളിലും വൃക്ഷത്തൈ നട്ടതിനു ശേഷമായിരുന്നു പ്രചരണപരിപാടിയുടെ തുടക്കം. സ്ത്രീകളും കുട്ടികളുമടക്കം പരമാവധി ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് പിണറായി കുടംബയോഗങ്ങളില്‍ സംസാരിച്ചത്.

വെടിക്കെട്ടപകടം നടന്ന പരവൂരിലെ പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തെ പുകഴ്ത്തുക വഴി ഉമ്മന്‍ചാണ്ടി ആര്‍എസ്എസ് വോട്ടുകളിലാണ് കണ്ണുവെക്കുന്നതെന്ന് പെരളശേരിയിലെ കുടുംബയോഗത്തില്‍ പിണറായി ആരോപിച്ചു.

ധര്‍മ്മടത്ത് ആദ്യ ഘട്ട പര്യടനം പൂര്‍ത്തിയാക്കിയ പിണറായി നാളെ മുതല്‍ മറ്റ് മണ്ഡലങ്ങളില്‍ പ്രചരണത്തിനിറങ്ങും. വി.എസ് അച്യുതാനന്ദനടക്കമുളള പ്രമുഖര്‍ വരും ദിവസങ്ങളില്‍ പിണറായിക്കായി ധര്‍മ്മടത്ത് പ്രചരണത്തിനെത്തുന്നുണ്ട്.

കഴിഞ്ഞ തവണ 15000 ല്‍ പരം വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ഥിയ വിജയിച്ച ധര്‍മ്മടത്ത് ഇത്തവണ പിണറായിയുടെ ഭൂരിപക്ഷം ഇരട്ടിയാക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് പ്രവര്‍ത്തകര്‍.

Similar Posts