ഐഎന്‍എല്ലിലെ അഭിപ്രായ ഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്ക്
|അഹമ്മദ് ദേവര്‍കോവിലിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ അമര്‍ഷമുള്ള ഒരു വിഭാഗം പ്രൊഫസര്‍ എപി അബ്ദുള്‍ വഹാബിനെതിരെ രംഗത്ത് വന്നു.
നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഐഎന്‍എല്ലില്‍ ആരംഭിച്ച ഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. സ്വാശ്രയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ എപി അബ്ദുള്‍ വഹാബ് ഈ നിലപാടിനെ തള്ളിക്കളഞ്ഞു.
സ്വാശ്രയ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ജനറല്‍ സിക്രട്ടറി അഹമ്മദ് ദേവര്‍ കോവിലും സംസ്ഥാന പ്രസിഡന്റ് എസ്എ പുതിയവളപ്പിലും ചേര്‍ന്ന് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. കൂട്ടിയ ഫീസ് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നിലപാടില്‍ ന്യായമുണ്ടെന്നും പ്രസ്തവാനയില്‍ പറയുകയും ചെയ്തു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുന്നു എന്നായിരുന്നു സംസ്ഥാന ജന സിക്രട്ടറി പ്രൊഫ എ പിഅബ്ദുള്‍ വഹാബിന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ ഭിന്നത ആരംഭിച്ചത്. അഹമ്മദ് ദേവര്‍കോവിലിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ അമര്‍ഷമുള്ള ഒരു വിഭാഗം പ്രൊഫസര്‍ എപി അബ്ദുള്‍ വഹാബിനെതിരെ രംഗത്ത് വന്നു. പാര്‍ട്ടിക്ക് എല്‍ഡിഎഫ് നല്‍കിയ ഏക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വഹാബിനാണ് ലഭിച്ചത്. ഇതിലും അഹമ്മദ് ദേവര്‍കോവില്‍ വിഭാഗത്തിന് എതിര്‍പ്പുണ്ട്.
ഈ എതിര്‍പ്പ് പരസ്യമാക്കാനാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് വാര്‍ത്താകുറിപ്പ് ഇറക്കിയതെന്നാണ് വിവരം. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് എസ്എ പുതിയവളപ്പിലിനെ തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹത്തിന്റെ പേര് പ്രസ്താവനയില്‍ എഴുതിച്ചേര്‍ത്തതെന്ന് വഹാബിനൊപ്പമുള്ളവര്‍ പറയുന്നു. പാര്‍ട്ടി പിന്തുണക്കുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച അഹമ്മദ് ദേവര്‍കോവിലിനെതിരെ നടപടി ആവശ്യപ്പെട്ട് വഹാബിനൊപ്പമുള്ളവര്‍ നീക്കമാരംഭിച്ചിട്ടുണ്ട്.