മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
|മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എസ്എന്‍ഡിപി പ്രസിഡന്‍റ് പ്രസിഡന്‍റ് എം എന്‍ സോമന്‍, മൈക്രോ ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെ കെ മഹേഷ്, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എംഡി എന്‍ നജീബ് എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് വിധി. തെളിവ് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നും രണ്ട് ശതമാനം പലിശക്കെടുത്ത തുക 18 ശതമാനം വരെ ഉയര്‍ന്ന പലിശക്ക് വായ്പ നല്‍കിയതിലൂടെ കോടികളുടെ ക്രമക്കേട് നടത്തിയെന്ന് വിഎസ് ഹരജിയില്‍ ആരോപിച്ചിരുന്നു. ഈ ഹരജി പരിഗണിച്ചാണ് കോടതി വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്‍റ് എം എന്‍ സോമന്‍, മൈക്രോ ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെ കെ മഹേഷ പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം ഡി എന്‍ നജീബ് എന്നിവര്‍ക്കിതിരെയാണ് അന്വേഷണം.
മൈക്രോഫിനാന്‍സ് ഇടപാടില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി നേരത്തെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ഉത്തവിട്ടത്. ക്രമക്കേട് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായ ഇടപാടുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.