Kerala
Kerala
മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് ഉമ്മന്‍ചാണ്ടി
|4 May 2017 3:10 PM GMT
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായിരുന്നു അടിയന്തരവസ്ഥ കാലത്തെ പ്രധാന ന്യൂനത.
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ല. ഇത് അടിയന്തരവസ്ഥ കാലത്തേയ്ക്കുള്ള മടങ്ങിപ്പോക്കാണ്. സ്വതന്ത്രമായി മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തക്കാന്‍ സാഹചര്യമൊരുക്കണം. ജനാധിപത്യത്തിലെ ഏറ്റവും വലിയ ശക്തി മാധ്യമസ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം മാധ്യമങ്ങള്‍ നല്ല നിലയില്‍ വിനിയോഗിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.