Kerala
ത്യാഗസ്മരണകളുയര്‍ത്തി നാളെ ബലിപെരുന്നാള്‍ത്യാഗസ്മരണകളുയര്‍ത്തി നാളെ ബലിപെരുന്നാള്‍
Kerala

ത്യാഗസ്മരണകളുയര്‍ത്തി നാളെ ബലിപെരുന്നാള്‍

Alwyn K Jose
|
11 May 2017 3:39 AM GMT

പ്രവാചകന്‍ ഇബ്രാഹീമിന്റെയും മകന്‍ ഇസ്മാഈലിന്റെയും ദൈവിക മാര്‍ഗത്തിലുള്ള സമര്‍പ്പണത്തിന്റെ ഓര്‍മകളുടെ ആഘോഷമാണ് ബലിപെരുന്നാള്‍

കേരളത്തില്‍ നാളെ ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹീമിന്റെയും മകന്‍ ഇസ്മാഈലിന്റെയും ദൈവിക മാര്‍ഗത്തിലുള്ള സമര്‍പ്പണത്തിന്റെ ഓര്‍മകളുടെ ആഘോഷമാണ് ബലിപെരുന്നാള്‍. ഹജ്ജിന്റെ സമാപനം കുറിച്ചാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

മകനെ ബലി നല്‍കണമെന്ന ദൈവിക കല്‍പന നിറവേറ്റാന്‍ ഇബ്രാഹീം പ്രവാചകന്‍ ഒരുക്കമായിരുന്നു. ദൈവകല്‍പനയെങ്കില്‍ ഭയമേതുമില്ലാതെ നിറവേറ്റൂവെന്ന് മകന്‍ ഇസ്മാഈല്‍ അറിയിച്ചു. എന്നാല്‍ മകനു പകരം ആടിനെ ബലി നല്‍കിയാല്‍ മതിയെന്നായിരുന്നു പിന്നീട് ദൈവകല്‍പന. ഇബ്രാഹീം അനുസരിച്ചു. ഇബ്രാഹീം പ്രവാചകന്‍, പത്നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ സമര്‍പ്പിത ജീവിതമാണ് ഹജ്ജിലും ബലിപെരുന്നാളിലും സ്മരിക്കപ്പെടുന്നത്. മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും. നിസ്കാര ശേഷമാണ് പെരുന്നാളുമായി ബന്ധപ്പെട്ട പ്രധാന ആരാധനയായ ബലിദാനം. ദൈവത്തിന്റെ മഹത്വം വിളിച്ചോതുന്ന തക്ബീര്‍ മുഴക്കി വിശ്വാസികള്‍ നാഥനെ സ്തുതിക്കും. പുതുവസ്ത്രങ്ങളും മൈലാഞ്ചിക്കൈകളും ആഘോഷത്തിന് നിറം പകരും. പരസ്പരം കൂടിച്ചേര്‍ന്നും സൌഹൃദം പങ്കുവച്ചും പുണ്യദിനത്തെ അവിസ്മരണീയമാക്കാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു.

Related Tags :
Similar Posts