കഴിവുതെളിയിച്ച ഉദ്യോഗസ്ഥരെ മാത്രമാണ് സോളാര്‍ അന്വേഷണ സംഘത്തിലുള്‍പ്പെടുത്തിയതെന്ന് ഉമ്മന്‍ചാണ്ടി
|പുതിയ സര്‍ക്കാര്‍ വന്നിട്ടും ആ അന്വേഷണ സംഘത്തില്‍ ഒരു സംശയവും രേഖപ്പെടുത്തിയിട്ടില്ല എന്നത് അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നതിന് തെളിവാണെന്നും ഉമ്മന്‍ ചാണ്ടി
കഴിവ് തെളിയച്ചവരെ മാത്രമാണ് സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയതന്ന് ഉമ്മന്‍ ചാണ്ടി. പുതിയ സര്‍ക്കാര്‍ വന്നിട്ടും ആ അന്വേഷണ സംഘത്തില്‍ ഒരു സംശയവും രേഖപ്പെടുത്തിയിട്ടില്ല എന്നത് അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നതിന് തെളിവാണെന്നും ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന് മുമ്പാകെ പറഞ്ഞു.
ആള്‍ കേരള ലോയേഴ്സ് കമ്മീഷന്‍റെ ഹരജി പരിഗണിച്ചാണ് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സോളാര്‍ കമ്മീഷന്‍ തീരുമാനിച്ചത്. നിരവധി സാക്ഷികളെ വിസ്തരിച്ചതില്‍ നിന്ന് കിട്ടിയ വിശദാശംങ്ങളെ കുറിച്ചായിരിക്കും കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടുക. ഉമ്മന്‍ചാണ്ടിക്കെതിരായ മൊഴികള്‍ സംബന്ധിച്ചും വിശദീകരണം തേടും. ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ സംബന്ധിച്ച് വ്യക്തത വരുത്തുകയെന്നതാണ് കമ്മീഷന്‍റെ ഉദ്ദേശ്യം. കമ്മീഷന്റെ സാക്ഷി വിസ്താരം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ വീണ്ടും വിസ്തരിക്കാന്‍ വിളിച്ചിരുന്നെങ്കിലും അവര്‍ ഇന്നലെ ഹാജരായില്ല. രാവിലെ 11 മണിയോടെയാണ് വിസ്താരം തുടങ്ങുക. സാക്ഷിമൊഴി സംബന്ധിച്ച് വിശദാംശങ്ങള്‍ തേടും.