Kerala
നോട്ടില്ല; ചില്ലറയുമില്ല: വില്‍ക്കാനും വാങ്ങാനുമാവാതെ സാധാരണക്കാര്‍നോട്ടില്ല; ചില്ലറയുമില്ല: വില്‍ക്കാനും വാങ്ങാനുമാവാതെ സാധാരണക്കാര്‍
Kerala

നോട്ടില്ല; ചില്ലറയുമില്ല: വില്‍ക്കാനും വാങ്ങാനുമാവാതെ സാധാരണക്കാര്‍

Khasida
|
13 May 2017 2:31 AM GMT

ക്രെഡിറ്റ് കാര്‍ഡ് കൈയിലുള്ളവര്‍ക്ക് മാത്രം ഷോപ്പിംഗിന് പ്രയാസമില്ല.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നിരോധം ചെറുകിട കച്ചവടക്കാരെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിച്ചപ്പോള്‍ ചെറുകിട പലചരക്ക്, പച്ചക്കറി വ്യാപാരികള്‍ കട അടച്ചിടേണ്ട ഗതികേടിലാണ്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാതെ സാധാരണക്കാരും നെട്ടോട്ടത്തിലാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ഒരു ശരാശരിക്കാരന്റെ സ്ഥിതി ഇതാണ്. പഴയ നോട്ട് നല്കിയാല്‍ ഒരു കച്ചവടക്കാരനും സാധനം നല്‍കില്ല. പുതിയ കറന്‍സി ലഭിക്കാന്‍ പ്രയeസവും. നിത്യോപയോഗ സാധനങ്ങള്] എങ്ങനെ വാങ്ങുമെന്ന ചോദ്യം കുഴക്കുന്നത് തന്നെ. കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ പല ചെറുകിട കച്ചവടക്കാരും കടകള്‍ അടച്ചിട്ടിരിക്കുകയാണ്. പഴം പച്ചക്കറി വ്യാപാരികളുടെ സ്ഥിതിയും മോശമാണ്. എന്നാല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ തിരക്കിന് കുറവില്ല. ക്രെഡിറ്റ് കാര്‍ഡ് കൈയിലുള്ളവര്‍ക്ക് മാത്രം ഷോപ്പിംഗിന് പ്രയാസമില്ല.

ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ അവശേഷിക്കുന്ന ചെറുകിട കച്ചവടക്കാര്‍ കൂടി കടയടച്ചിടേണ്ട സ്ഥിതി വരും.

നോട്ടുനിരോധം തിരിച്ചടിയായി മത്സ്യത്തൊഴിലാളികള്‍

നോട്ടുപിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ തിരിച്ചടി നേരിട്ട് മത്സ്യമേഖലയും. ചെറുകിട കച്ചവടക്കാരെയാണ് സര്‍ക്കാര്‍ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നോട്ടുകള്‍ ഇല്ലാതായതോടെ കച്ചവടം നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍

നോട്ടുകള്‍ അസാധുവാക്കിയ ഭരണകൂടത്തോട് മത്സ്യത്തൊഴിലാളികള്‍ക്ക് ചോദിക്കാന്‍ ഇങ്ങനെ ഒത്തിരി ചോദ്യങ്ങളുണ്ട്. പൊതുവേ ദാരിദ്ര്യത്തില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി സര്‍ക്കാരിന്റെ പുതിയ നടപടി കൂടി ആയതോടെ അക്ഷരാര്‍ത്ഥത്തില്‍ തൃശങ്കുവിലാണ്.

പരിഷ്‌കാരം മത്സ്യമേഖലയില്‍ ഏറ്റവും അധികം ബാധിച്ചത് ചെറുകിട കച്ചവടക്കാരെയാണ്. പുതിയ രണ്ടായിരമോ, പഴയ ആയിരമോ അഞ്ചൂറോ ഒക്കെയായി എത്തുന്ന ഉപഭോക്താവിന്റെ പക്കല്‍ നിന്നും നോട്ട് സ്വീകരിക്കുവാന്‍ തന്നെ ഇവര്‍ക്ക് ഭയമാണ്. ബാക്കി നല്‍കാന്‍ ചില്ലറ ഇല്ല എന്നതും മാറ്റി വാങ്ങുന്നത് എങ്ങനെയെന്ന് അറിവില്ലെന്നതുമാണ് പ്രധാന പ്രശ്‌നം.

ബോട്ടുകളില്‍ നിന്ന് മത്സ്യം വാങ്ങി ഹാര്‍ബറില്‍ ചെറുകിട കച്ചവടം ചെയ്യാനെത്തിയ പലരും കച്ചവടം പാതി വഴിയില്‍ ഉപോക്ഷിക്കേണ്ട സ്ഥിതിയിലാണ്.

Similar Posts