Kerala
ഡിഎംആര്‍സിയുടെ നിലവാരത്തിലേക്ക് കേരളത്തിലെ ഉദ്യോഗസ്ഥരും എത്തണം: പിണറായിഡിഎംആര്‍സിയുടെ നിലവാരത്തിലേക്ക് കേരളത്തിലെ ഉദ്യോഗസ്ഥരും എത്തണം: പിണറായി
Kerala

ഡിഎംആര്‍സിയുടെ നിലവാരത്തിലേക്ക് കേരളത്തിലെ ഉദ്യോഗസ്ഥരും എത്തണം: പിണറായി

Sithara
|
13 May 2017 11:20 PM GMT

മനുഷ്യനായ ഇ ശ്രീധരന് ഇതൊക്കെ ചെയ്യാനാകുമെങ്കില്‍ മനുഷ്യരായ നമ്മള്‍ക്കും ചെയ്യാനാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഡിഎംആര്‍സിയുടെ നിലവാരത്തിലേക്ക് കേരളത്തിലെ ഉദ്യോഗസ്ഥരും എത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാക്കാലത്തും ഡിഎംആര്‍സിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലമേറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനും ആവശ്യപ്പെട്ടു.

പ്രതിസന്ധികളെ മറികടന്ന് ഡിഎംആര്‍സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥര്‍ വെല്ലുവിളികള്‍‌ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മനുഷ്യനായ ഇ ശ്രീധരന് ഇതൊക്കെ ചെയ്യാനാകുമെങ്കില്‍ മനുഷ്യരായ നമ്മള്‍ക്കും ചെയ്യാനാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. വ്യവസായ വികസനത്തിന് റോഡ് വികസനം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സമയത്ത് സഹകരണം ലഭിച്ചിരുന്നെങ്കില്‍ പന്നിയങ്കര മേല്‍പ്പാലം ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കുമായിരുന്നുവെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. അര്‍ഹമായ പരിഗണ ലഭിച്ചില്ലെന്ന് പറഞ്ഞ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷത്തെ മന്ത്രി ജി സുധാകരന്‍ പരിഹസിച്ചു.

Similar Posts