Kerala
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ജോണി നെല്ലൂര്‍തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ജോണി നെല്ലൂര്‍
Kerala

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ജോണി നെല്ലൂര്‍

admin
|
13 May 2017 8:03 PM GMT

കോതമംഗലത്ത് കാത്തോലിക്കാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ ക്രൂരമായി ചതിച്ചവരുമായി ഇനി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. കൊടിയ വഞ്ചനയാണുണ്ടായത്. കോതമംഗലത്ത് കാത്തോലിക്കാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് ജേക്കബിനെ ഒരു സീറ്റില്‍ ഒതുക്കിയതിന്റെ പ്രതിഷേധം യുഡിഎഫിനെ അറിയിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതി യോഗം മന്ത്രി അനുബ് ജേക്കബിനെ ചുമതലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ജോണി നെല്ലൂര്‍ കോതമംഗലത്തെത്തിയത്. കോതമംഗലം കത്തോലിക്ക ആസ്ഥാനത്തെത്തി ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ജോണി നെല്ലൂര്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. അങ്കമാലി സീറ്റ് നിഷേധിച്ച് ക്രൂരമായി വഞ്ചിച്ചവരുടെ കൂടെ ഇനി നില്‍ക്കില്ല.

താന്‍ എടുക്കാന്‍ പോകുന്ന തീരുമാനത്തെ വിശദീകരിച്ച് ഉപദേശങ്ങള്‍ തേടുവാനാണ് ബിഷപ്പിനെ സന്ദര്‍ശിച്ചത്. മത്സരിക്കുന്ന അവസ്ഥ വന്നാല്‍ തെരഞ്ഞെടുക്കാവുന്ന മണ്ഡലമാണ് കോതമംഗലം..

27 വര്‍ഷമായി കോതമംഗലം രൂപതയുടെ പാസ്റ്റര്‍ കൌണ്‍സില്‍ അംഗമാണ് താനെന്നും കേരള കോണ്‍ഗ്രസിന് ശക്തമായ അടിവേരുകളുള്ള മണ്ഡലമാണ് കോതമംഗലമെന്നും പറഞ്ഞതിലൂടെ വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള സൂചന നല്‍കുക കൂടിയാണ് ജോണി നെല്ലൂര്‍.

Similar Posts