Kerala
അഴിയൂര്‍ സ്കൂളിന് വിദേശസംഘടനയുടെ സഹായംഅഴിയൂര്‍ സ്കൂളിന് വിദേശസംഘടനയുടെ സഹായം
Kerala

അഴിയൂര്‍ സ്കൂളിന് വിദേശസംഘടനയുടെ സഹായം

Jaisy
|
17 May 2017 2:36 AM GMT

സ്മൈല്‍ ഫോര്‍ ദ വേള്‍ഡ് എന്ന സംഘടനയില്‍ അംഗമായ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരിട്ടെത്തിയാണ് സഹായം നല്‍കിയത്

കോഴിക്കോട് അഴിയൂര്‍ സ്കൂളിന് വിദേശസംഘടന സഹായം നല്‍കി. സ്മൈല്‍ ഫോര്‍ ദ വേള്‍ഡ് എന്ന സംഘടനയില്‍ അംഗമായ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ നേരിട്ടെത്തിയാണ് സഹായം നല്‍കിയത്. മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്മൈല്‍ ഫോര്‍ ദ വേള്‍ഡ്

സ്മൈല്‍ ഫോര്‍ ദ വേള്‍ഡ് എന്ന സംഘടനയിലെ അംഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെത്തിയത്. അഴിയൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെയാണ് അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് അറിയുന്നത്

തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് സ്കൂളിന് സഹായം നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. 2500 രൂപ വിലവരുന്ന 45 മേശകള്‍ ഇവര്‍ സ്കൂളിലേക്കായി സംഭാവന ചെയ്തു. സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം റഷ്യന്‍ സ്പാനിഷ് ഗാനങ്ങള്‍ ആലപിക്കാനും സംഘം സമയം കണ്ടെത്തി. തുടര്‍ന്നും കേരളത്തില്‍ പിന്നാക്കം നില്‍ക്കുന്ന സ്കൂളുകള്‍ക്ക് സഹായം നല്‍കുമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയത്.

Similar Posts