Kerala
നോട്ട് പ്രതിസന്ധിക്ക് പരിഹാരമായില്ല; വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുംനോട്ട് പ്രതിസന്ധിക്ക് പരിഹാരമായില്ല; വരും ദിവസങ്ങളില്‍ സമരം ശക്തമാക്കും
Kerala

നോട്ട് പ്രതിസന്ധിക്ക് പരിഹാരമായില്ല; വരും ദിവസങ്ങളില്‍ സമരം ശക്തമാക്കും

Khasida
|
17 May 2017 5:08 PM GMT

22-ന് പ്രത്യേക നിയമസഭാ സമ്മേളനം; തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗം

നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് പ്രതിഷേധവും കനക്കും. വരും ദിവസങ്ങളില്‍ ഒറ്റക്കും കൂട്ടായും കേന്ദ്രസര്‍ക്കാരിനെതിരായ സമരം കടുപ്പിക്കാനാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും തീരുമാനം. അടുത്ത ചൊവ്വാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കാനാണ് തീരുമാനം.

രാജ്യം നേരിടുന്ന നോട്ട് പ്രതിസന്ധിക്കൊപ്പം സഹകരണ മേഖലയിലെ പ്രശ്നങ്ങളും കേരളത്തെ വലയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരായ സമരം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന് മുന്നോടിയായി വരുന്ന തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗം ചേരും.

ചൊവ്വാഴ്ചയാണ് പ്രത്യേക നിയമസഭ സമ്മേളനം. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നോട്ട് പിന്‍വലിച്ചത് മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കിയായിരിക്കും സഭ പിരിയുക. തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരുന്നുണ്ട്. കൂടുതല്‍ സമര പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും. 21-ന് കെപിസിസിയുടെ നേത്യത്വത്തില്‍ രാജ്ഭവന്‍ ധര്‍ണ്ണ നടത്തും. സിപിഎമ്മും സിപിഐയും മുസ്ലീംലീഗും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കൊറ്റക്കായി വിവിധ സമരങ്ങള്‍ ആലോചിക്കുന്നുണ്ട്. വ്യത്യസ്ത തരത്തിലുള്ള സമരങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിവിധ സംഘടനകളും.

Similar Posts