ത്രികോണമത്സരത്തില്‍ ശ്രദ്ധേയമാകുന്ന മഞ്ചേശ്വരം
|മൂന്ന് പതിറ്റാണ്ടിലേറെയായി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപി ഇത്തവണ ഒന്നാം സ്ഥാനത്തെത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ശക്തമായ ത്രികോണമത്സരം കൊണ്ട് ശ്രദ്ധേയമാവുകയാണ് മഞ്ചേശ്വരം മണ്ഡലം. മൂന്ന് പതിറ്റാണ്ടിലേറെയായി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപി ഇത്തവണ ഒന്നാം സ്ഥാനത്തെത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ഒരോ വോട്ടും നിര്‍ണായകമായ മഞ്ചേശ്വരത്ത് പരമാവധി പേരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരത്തിന്റെ ചൂട് പടരുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുറസാഖിന് വോട്ടര്‍മാര്‍ കൈവിടില്ലെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്.
മൂന്ന് പതിറ്റാണ്ടായി രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് ഇത്തവണ ഇവിടെ ജയിച്ചേ തീരു. ഇതിനായി തീവ്രയജ്ഞത്തിലാണ് കേരളത്തിലെയും കര്‍ണാടകയിലേയും സംഘപരിവാര്‍. ആരവങ്ങള്‍ ഏറെയില്ലാത്ത പ്രചാരണമാണ് ഇത്തവണ മണ്ഡലത്തില്‍ ബിജെപി നടത്തുന്നത്. ഇത്തവണയും 2006ന് സമാനമായ അട്ടിമറി വിജയം പ്രതീക്ഷിക്കുകയാണ് എല്‍ഡിഎഫ്.
ബിജെപി ജയിക്കുമെന്ന പ്രതീതിയുണ്ടാവുമ്പോള് ന്യൂനപക്ഷ വോട്ട് ഏകികരിക്കുന്നതാണ് മഞ്ചേശ്വരത്തെ പരാജയത്തിന് കാരണമെന്ന് ആര്‍എസ്എസ് വിലയിരുത്തിയിട്ടുണ്ട്. ഇത്തവണ ന്യൂനപക്ഷ വോട്ട് വിഘടിക്കുന്നതിനായി ബിജെപി ശബ്ദ പ്രചാരണം കുറക്കണമെന്നാണ് ആര്‍എസ്എസിന്റെ നിര്‍ദ്ദേശം.