ജിഷ കൊലപാതകക്കേസ്: അന്വേഷണത്തിന് സമയം ആവശ്യമാണെന്ന് ബി സന്ധ്യ
|സന്ധ്യയുടെ നേതൃത്വത്തിലുള്ള എഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
ജിഷ വധക്കേസില്‍ ദക്ഷിണ മേഖല എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണം തുടങ്ങി. ക്ഷമ ആവശ്യമാണെന്നും എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ഉന്നത പൊലീസുദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എഡിജിപി ബി സന്ധ്യ പ്രതികരിച്ചു.
ആലുവ പൊലീസ് ക്ലബിലായിരുന്നു എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിലെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ കൂടിക്കാഴ്ച നടന്നത്. രണ്ട് മണിക്കൂറോളം പുതിയ അന്വേഷണ സംഘവുമായും പഴയ അന്വേഷണവുമായും എഡിജിപി ബി സന്ധ്യ ചര്‍ച്ച നടത്തി. ക്ഷമ ആവശ്യമാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം അവര്‍ പ്രതികരിച്ചു.
എന്നാല്‍ കൂടിക്കാഴ്ചയിലെ കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ തയ്യാറായില്ല. പഴയ അന്വേഷണ സംഘത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു മറുപടി. പഴയ സംഘത്തില്‍ നിന്നുള്ള വിവര ശേഖരണവും പുതിയ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതുമായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. നിലവില്‍ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന സംഘത്തെ പൂര്‍ണമായും ഒവിവാക്കിയാണ് പുതിയ എട്ട് അംഗ അന്വേഷണ സംഘം രൂപീകരിച്ചത്.