Kerala
ഇരിമ്പനം ഐ.ഒ.സി പ്ലാന്‍റിലെ ടാങ്കര്‍ സമരം ശക്തമായിഇരിമ്പനം ഐ.ഒ.സി പ്ലാന്‍റിലെ ടാങ്കര്‍ സമരം ശക്തമായി
Kerala

ഇരിമ്പനം ഐ.ഒ.സി പ്ലാന്‍റിലെ ടാങ്കര്‍ സമരം ശക്തമായി

Ubaid
|
21 May 2017 5:13 PM GMT

പുതുതായി 50 ഡീലര്‍മാരുടെ ടാങ്കറുകള്‍ക്ക് ഇന്ധനനീക്കത്തിനായി കമ്പനി അനുമതി നല്‍കിയതും പ്രതിഷേധത്തിന് ഇടയാക്കി

കൊച്ചി ഇരിമ്പനം ഐഓസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി സമരം ശക്തമായി. സര്‍ക്കാരുമായി നടത്തിയചര്‍ച്ചയിലെ തീരുമാനങ്ങള്‍ ലംഘിച്ച് ടെണ്ടര്‍ നടപടികളുമായി കമ്പനി മുന്നോട് പോയതോടെയാണ് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. അതേസമയം സമരത്തിനോട് സഹകരിക്കില്ലെന്ന് ഒരുവിഭാഗം പമ്പുടമകള്‍ വ്യക്തമാക്കി. സമരം തീര്‍ന്നില്ലെങ്കില്‍ സംസ്ഥാനത്തെ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍.

സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകളിലെ ധാരണകള്‍ ലംഘിച്ച് ഡിസംബര്‍ മൂന്നിന് പുതിയ ടാങ്കറുകള്‍ക്കായി ടെണ്ടര് നടത്താന്‍ കമ്പനി തീരുമാനിച്ചതോടെയാണ് സമരം നടത്താന്‍ ടാങ്കര്‍ ഉടമകളും തൊഴിലാളികളും തീരുമാനിച്ചത്. ടാങ്കറുടമകള്‍ ശനിയാഴ്ച്ച ആരംഭിച്ച സമരം സംയുക്തസമരസിതി ഏറ്റെടുത്തതോടെ ഇന്ധനനീക്കം പൂര്‍ണമായും നിലച്ചു.

പുതുതായി 50 ഡീലര്‍മാരുടെ ടാങ്കറുകള്‍ക്ക് ഇന്ധനനീക്കത്തിനായി കമ്പനി അനുമതി നല്‍കിയതും പ്രതിഷേധത്തിന് ഇടയാക്കി. ഇതുസംബന്ധിച്ച് പെട്രോള്‍ ഡീലേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സമരം തുടരുകയാണെങ്കില്‍ നാളെ മുതല്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകളുടെ സംഘടന വ്യക്തമാക്കി.

ശബരിമല സീസണ്‍ പ്രമാണിച്ച് പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി, റെയില്‍വേ, പ്രതിരോധം എന്നിവയിലേക്കുമുള്ള ഇന്ധനം വിതരണം തടസപ്പെടുത്തില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി.

Similar Posts