Kerala
നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി മുരളീധരനും സതീശനുംനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി മുരളീധരനും സതീശനും
Kerala

നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി മുരളീധരനും സതീശനും

Alwyn K Jose
|
21 May 2017 9:25 PM GMT

കോണ്‍ഗ്രസിന് സമരം നടത്താനുള്ള ശേഷി നഷ്‌ടപ്പെട്ടുവെന്ന് മുരളീധരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശവുമായി കെ മുരളീധരനും വി ഡി സതീശനും. കോണ്‍ഗ്രസിന് സമരം നടത്താനുള്ള ശേഷി നഷ്‌ടപ്പെട്ടുവെന്ന് മുരളീധരന്‍ പറഞ്ഞു. നേതൃത്വത്തിലുള്ളവര്‍ക്ക് സ്വന്തം നിലയെക്കുറിച്ച് മാത്രമാണ് ആശങ്ക. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാര്‍ട്ടി കരകയറുന്ന ലക്ഷണമില്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നാണ് വി ഡി സതീശന്റെ വിമര്‍ശം. തങ്ങള്‍ ശരിയാണെന്ന് നേതാക്കള്‍ മേനി നടിക്കുന്നു. ന്യൂനപക്ഷപ്രീണനമല്ല മതേതരത്വമെന്ന് നേതാക്കള്‍ മനസ്സിലാക്കണമെന്നും സതീശന്‍ പറഞ്ഞു. കോഴിക്കോട് മുന്‍ മേയര്‍ പി ടി മധുസൂദനക്കുറുപ്പ് അനുസ്മരണ ചടങ്ങിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വി ഡി സതീശനും കെ മുരളീധരനും വിമര്‍ശമുന്നയിച്ചത്.

നേമത്തെ തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്ത കെപിസിസി നേതൃത്വത്തിനെതിരെ ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് രൂക്ഷവിമര്‍ശം ഉന്നയിച്ചു. അലസത കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകെതിരായ നടപടി എന്ന ആവശ്യത്തില്‍ നിന്ന് ജെഡിയു പിന്നോട്ടില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

Similar Posts