സൌമ്യ കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഉമ്മന്‍ചാണ്ടി
|സൌമ്യ കേസില്‍ സുപ്രിംകോടതിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
സൌമ്യ കേസില്‍ സുപ്രിംകോടതിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുപ്രിംകോടതി വിധിയില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച മറച്ചുവെക്കാനും ജനരോഷം മറികടക്കാനുമാണ് സിപിഎം ഇപ്പോള്‍ വധശിക്ഷയെക്കുറിച്ചുള്ള ചര്‍ച്ച കൊണ്ടുവരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷൊര്‍ണൂരില്‍ സൌമ്യയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
വധശിക്ഷയില്‍ സിപിഎമ്മിലെ താത്വിക വൈരുദ്ധ്യമാണ് സൌമ്യ കേസില്‍ തിരിച്ചടിയായതെന്ന് സുധീരന്‍
വധശിക്ഷയെകുറിച്ച സിപിഎമ്മിലെ താത്വിക വൈരുദ്ധ്യമാണ് സൌമ്യ കേസില്‍ തിരിച്ചടിയുണ്ടാവാന്‍ ഇടയാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കേസില്‍ സര്‍ക്കാര്‍ മനപ്പൂര്‍വം വീഴ്ച വരുത്തുകയായിരുന്നു. പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ ശുഷ്കാന്തി കാണിച്ചില്ല. വധശിക്ഷയെ കുറിച്ച് ഔചിത്യപൂര്‍ണമായ തീരുമാനമാണ് വേണ്ടതെന്നും സുധീരന്‍ കൊച്ചിയില്‍ പറഞ്ഞു.
സൌമ്യവധക്കേസിലെ സുപ്രിംകോടതി വിധി ദൌര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സൌമ്യ ട്രെയിനില്‍ നിന്ന് ചാടിയതാണെങ്കില്‍ തന്നെയും അതിലേക്ക് നയിച്ച സാഹചര്യം കോടതി പരിഗണിച്ചില്ല. കേസിലെ സുപ്രിംകോടതി വിധി നിയമത്തിന്റെ യാന്ത്രികവ്യാഖ്യാനമാണെന്നും സ്പീക്കര്‍ കോഴിക്കോട് പറഞ്ഞു.