Kerala
നിലവാരമില്ലാത്ത സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ക്ക് സര്‍വകലാശാലയുടെ മുന്നറിയിപ്പ്നിലവാരമില്ലാത്ത സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ക്ക് സര്‍വകലാശാലയുടെ മുന്നറിയിപ്പ്
Kerala

നിലവാരമില്ലാത്ത സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ക്ക് സര്‍വകലാശാലയുടെ മുന്നറിയിപ്പ്

Subin
|
23 May 2017 10:08 PM GMT

അധ്യാപകരുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച ശ്രദ്ധയില്‍പെട്ടാല്‍ അഫിലിയേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നാണ് സര്‍വകലാശാലയുടെ മുന്നറിയിപ്പ്...

കുട്ടികള്‍ കുറവുള്ള സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല മുന്നറിയിപ്പ് നല്‍കി. അധ്യാപകരുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച ശ്രദ്ധയില്‍പെട്ടാല്‍ അഫിലിയേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു സര്‍വകലാശാലയുടെ മുന്നറിയിപ്പ്.

വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍വകലാശാല നിരന്തരം നിരീക്ഷിക്കും. നിലവാരം കുറഞ്ഞ 12 എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍മാരെ വിളിച്ചുവരുത്തിയാണ് സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയത്.

Related Tags :
Similar Posts