Kerala
Kerala
അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥശിശു മരിച്ചു
|23 May 2017 3:56 PM GMT
പാലൂര്‍ ഊരിലെ സരസ-രാജന്‍ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു പ്രസവം.
അട്ടപ്പാടിയില്‍ വീണ്ടും ഗര്‍ഭസ്ഥശിശു മരിച്ചു. പാലൂര്‍ ഊരിലെ സരസ-രാജന്‍ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു പ്രസവം. ഗര്‍ഭപാത്രത്തില്‍ മരിച്ച കുട്ടിയെ ഓപറേഷനിലൂടെ പുറത്തെടുക്കുകയായിരുന്നു. ഈ മാസം 12നാണ് സരസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്തമാസം 10 ആയിരുന്നു പ്രസവ തിയ്യതി. സരസക്ക് ശക്തമായ രക്തസമ്മര്‍ദവും പ്രമേഹവുമുണ്ടായിരുന്നു. ഇതാകാം മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.