Kerala
Kerala

തോട്ടം തൊഴിലാളികള്‍ക്ക് കളക്ടര്‍ മുഖേന ശമ്പളം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

Subin
|
23 May 2017 8:38 AM GMT

ഇതര സംസ്ഥാന തൊഴിലാളികളുടെ നിക്ഷേപം തടസപ്പെടുത്തരുതെന്നും ശമ്പളക്കാര്‍ക്ക് തുക പിന്‍വലിക്കുന്ന പരിധി ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ കൂലി ജില്ലാകളക്ടര്‍ മുഖേന നല്‍കാനുള്ള സംവിധാനമൊരുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശബരിമലയില്‍ പണം മാറ്റിനല്‍കാന്‍ 25 കൗണ്ടറുകള്‍ തുടങ്ങും. ഇതര സംസ്ഥാന തൊഴിലാളികളുടെ നിക്ഷേപം തടസപ്പെടുത്തരുതെന്നും ശമ്പളക്കാര്‍ക്ക് തുക പിന്‍വലിക്കുന്ന പരിധി ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ മൂലം വിവിധ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നം ചര്‍ച്ചചെയ്ത മന്ത്രിസഭായോഗം തോട്ടം തൊഴിലാളികളുടെ കൂലി വിതരണത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ശബരിമല സീസണ്‍ പ്രമാണിച്ച് ശബരിമലയില്‍ ട്രഷറി 25 കൌണ്ടറുകള്‍ തുടങ്ങും. ഇതിന് റിസര്‍വ് ബാങ്കിനോട് അനുമതി തേടിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള വഴിയിലെ എടിഎമ്മുകളില്‍ പണലഭ്യത ഉറപ്പുവരുത്തണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥിരമായി കുടുംബാംഗങ്ങളുടെ പേരില്‍ പണം നിക്ഷേപിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തടമുണ്ടാകരുത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ശമ്പളക്കാര്‍ക്ക് തുക പിന്‍വലിക്കുന്ന ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ കറന്‍സിമാറാന്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങുന്നകാര്യം ആലോചിക്കാനും സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു.

Related Tags :
Similar Posts