രാമഭദ്രന് കൊലക്കേസ്: കശുവണ്ടി കോര്പറേഷന് ചെയര്‍മാനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും
|രാമഭദ്രന് കൊലക്കേസില്‍ കശുവണ്ടി കോര്പ്പറേഷന് ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജയമോഹനെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
രാമഭദ്രന് കൊലക്കേസില്‍ കശുവണ്ടി കോര്പ്പറേഷന് ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജയമോഹനെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ സിപിഎം ജില്ല കമ്മിറ്റിയംഗം ബാബു പണിക്കര്‍, മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫംഗം മാക്സണ്‍, റിയാസ് എന്നിവരെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലം പ്രാദേശിക നേതാവായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാനേതാക്കളാണ് സിബിഐയുടെ വലയിലായത്. സിപിഎം കൊല്ലം ജില്ല സെക്രട്ടറിയേറ്റംഗവും കശുവണ്ടി കോര്പ്പറേഷന് ചെയര്‍മാനുമായ എസ് ജയമോഹനെ ഇന്നലെ വൈകീട്ട് സിബിഐ തിരുവനന്തപുരം യൂണിറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ജയമോഹനെ ഇന്ന് വീണ്ടും സിബിഐ ചോദ്യം ചെയ്യും. കേസില്‍ പ്രതികളായ സിപിഎം കൊല്ലം കമ്മിറ്റിയംഗം ബാബു പണിക്കര്‍, ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫംഗം മാക്സൺ, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് റിയാസ് എന്നിവരെയും ഇന്നലെ വൈകീട്ടോടെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ തിരുവനന്തപുരം ഓഫീസിലെത്തിച്ച ഇവരെ പിന്നീട് വൈദ്യപരിശോധനക്ക് വിധേയമാക്കി.