Kerala
തളിപ്പറമ്പ് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധംതളിപ്പറമ്പ് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം
Kerala

തളിപ്പറമ്പ് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം

admin
|
25 May 2017 11:28 AM GMT

തളിപ്പറമ്പില്‍ രാജേഷ് നമ്പ്യാരുടെ സ്ഥാനാര്‍തിത്വത്തില്‍ യുഡിഎഫിലെ വിവിധ കക്ഷികള്‍ക്ക് പ്രതിഷേധം. പ്രാദേശിക പ്രതിഷേധം യുഡിഎഫ് സംസ്ഥാന നേതൃത്വത്തെ അറിയിക്കാന്‍ ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിച്ചു.

തളിപ്പറമ്പില്‍ രാജേഷ് നമ്പ്യാരുടെ സ്ഥാനാര്‍തിത്വത്തില്‍ യുഡിഎഫിലെ വിവിധ കക്ഷികള്‍ക്ക് പ്രതിഷേധം. പ്രാദേശിക പ്രതിഷേധം യുഡിഎഫ് സംസ്ഥാന നേതൃത്വത്തെ അറിയിക്കാന്‍ ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിച്ചു.

ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് എമ്മാണെന്നും യോഗം തീരുമാനിച്ചു.എന്നാല്‍ തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങള്‍ രാജേഷ് നമ്പ്യാര്‍ നിഷേധിച്ചു.

ആരോപണമുന്നയിക്കുന്നവര്‍ക്ക് തന്നെക്കുറിച്ച് ഒന്നും അറിയില്ല. ഏറെക്കാലമായി താന്‍ യുഡിഎഫ് സഹയാത്രികനാണ്. തന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം മാണി നല്‍കിയ അംഗീകാരമാണ് സ്ഥാനാര്‍ഥിത്വം. എതിര്‍പ്പുകള്‍ അവഗണിച്ച് സ്ഥാനാര്‍ഥിയായി തുടരും. കേരളാ കോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള അവകാശം ആ പാര്‍ട്ടിക്കാണെന്നും ആരോപണം നിഷേധിച്ച് രാജേഷ് നമ്പ്യാര്‍ പറഞ്ഞു.

Similar Posts