Kerala
Kerala

ശരിയായ നിലപാടെന്ന് മുഖ്യമന്ത്രി; തുടരന്വേഷണത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ലീഗും

Damodaran
|
27 May 2017 6:49 AM GMT

സുകേശന്റെ ഹരജിയുടെ അടിസ്ഥാനത്തില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെയും അന്വേഷണം വേണമെന്ന് വിഎസ് അച്യുതാനന്ദന്‍

ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നിലപാട് ശരിയായ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസും മുസ്‍ലിം ലീഗും തുടരന്വേഷണത്തെ സ്വാഗതം ചെയ്തു.
ബാര്‍ കോഴക്കേസ് അന്വേഷണം സര്‍ക്കാര്‍ ഗൌരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി ശരിയായ നിലപാടാണെന്നും പറഞ്ഞു.

സുകേശന്റെ ഹരജിയുടെ അടിസ്ഥാനത്തില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെയും അന്വേഷണം വേണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കെ പി സി സി പ്രസിഡന്‍റും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും തുടരന്വേഷണത്തെ സ്വാഗതം ചെയ്തു. മാണി കുറ്റക്കാരനാണോയെന്ന് കോടതി തീരുമാനിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബാര്‍ കോഴക്കേസിലെ ആരോപണവിധേയരുടെ സംശുദ്ധി തെളിയിക്കാന്‍ തുടരന്വേഷണം കൊണ്ട് സാധിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു .

ബാര്‍കോഴക്കേസ് തുടരന്വേഷണത്തിനുളള വിജിലന്‍സ് കോടതിഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം അട്ടിമറിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിട്ടുളളത്. ഇക്കാര്യം അന്വേഷിക്കണം. പ്രാപ്തരായ അന്വേഷണസംഘത്തെ ഇതിനായി നിയോഗിക്കണം. എസ് പി സുകേശന്‍ തന്നെ കേസ് അന്വേഷിക്കണമെന്ന അഭിപ്രായം സിപി എമ്മിനില്ല. രാഷ്ട്രീയ പ്രേരിതമാണ് തനിക്കെതിരെയുളള കേസ്സെന്ന കെ എം മാണിയുടെ ആരോപണം അന്വേഷണ പരിധിയില്‍ വരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

Related Tags :
Similar Posts