മൂന്ന് പേര് കൊല്ലപ്പെട്ടെന്ന് പറഞ്ഞത് പിന്നീട് തിരുത്തി; ദുരൂഹത നീങ്ങാതെ മാവോയിസ്റ്റ് വേട്ട
|ഒരു ആദിവാസി കൂടി സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന സംശയം പൌരാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.
നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയുടെ ദുരൂഹത നീങ്ങുന്നില്ല. ആക്രമണമുണ്ടായി എന്ന് പൊലീസ് വിശദീകരിക്കുമ്പോഴും വ്യാജഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുകയാണ്. ഒരു ആദിവാസി കൂടി സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന സംശയവും പൌരാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.
വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിനെക്കുറിച്ച് ഉച്ചയോടെയാണ് ആദ്യ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. മൂന്നു മാവോയിസ്റ്റുകള്‍ കൊലപ്പെട്ടുവെന്ന വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സീനിയര്‍ സെക്യൂരിറ്റി അഡ്വൈസര്‍ കെ വിജയകുമാര്‍ പുറത്തുവിട്ടു. പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും ഡിഎഫ്ഒ സജിയും മൂന്ന് പേര് കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ രാത്രി 8 മണിക്ക് ഐജി എം ആര് അജിത്ത്കുമാര്‍ രണ്ട് പേരാണ് മരിച്ചതെന്ന് വിശദീകരിച്ചു. ഔദ്യോഗിക വിശദീകരണങ്ങളില്‍ തന്നെ വൈരുദ്ധ്യം വന്നത് പൊലീസ് നടപടിയെക്കുറിച്ച് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. 3 പേര് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും വിശ്വസിക്കുന്നത്
30 മണിക്കൂറിന് ശേഷമാണ് മൃതദേഹം വനത്തിന് പുറത്ത് കൊണ്ടുവന്നത്. ഒരാളുടെ മരണം മറച്ചുവെക്കാനാണ് ഇത്രയും സമയമെടുത്തതെന്നും അവര്‍ സംശയിക്കുന്നു. തമിഴ്നാട്, കര്‍ണാടക ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും കടത്തി വിടാതെയായിരുന്നു 30 മണിക്കൂര്‍ വനത്തില്‍ തന്നെ മൃതദേഹങ്ങള്‍ പൊലീസ് സൂക്ഷിച്ചത്. രണ്ട് പേര് കൊല്ലപ്പെട്ടിട്ടും കാര്യമായ ആയുധങ്ങളൊന്നും കണ്ടെത്താനാകാത്തതും പൊലീസ് വിശദീകരണങ്ങളെ ദുര്‍ബലമാക്കുകയാണ്.