Kerala
ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇന്ന്‌ വിധിഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇന്ന്‌ വിധി
Kerala

ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇന്ന്‌ വിധി

Sithara
|
29 May 2017 3:02 PM GMT

പ്രതി സരിത എസ്‌ നായര്‍ സോളാര്‍ കമ്മീഷന്‌ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം വേണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക കോടതി ഇന്ന്‌ വിധി പറയും. പ്രതി സരിത എസ്‌ നായര്‍ സോളാര്‍ കമ്മീഷന്‌ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം വേണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

ഉമ്മന്‍ചാണ്ടിക്ക്‌ പുറമെ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, ഇരുവരുടെയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍, സരിത, ബിജു രാധാകൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന്‌ ആവശ്യമുണ്ട്‌. പൊതുപ്രവര്‍ത്തകന്‍ പായ്‌ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.

Related Tags :
Similar Posts