Kerala
ഷാനിമോള്‍ ഉസ്മാനു  വേണ്ടി താന്‍ ബലിയാടായെന്ന് ശാന്താ ജയറാംഷാനിമോള്‍ ഉസ്മാനു വേണ്ടി താന്‍ ബലിയാടായെന്ന് ശാന്താ ജയറാം
Kerala

ഷാനിമോള്‍ ഉസ്മാനു വേണ്ടി താന്‍ ബലിയാടായെന്ന് ശാന്താ ജയറാം

admin
|
29 May 2017 9:58 PM GMT

എന്നാല്‍ ഷാനിമോള്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല

ഷാനിമോള്‍ ഉസ്മാനു ഒരു സീറ്റ് സംഘടിപ്പിക്കുന്നതിനു വേണ്ടി താന്‍ ബലിയാടായെന്ന് ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന ശാന്താ ജയറാം. മണ്ഡലത്തിലെ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗ പിന്തുണ തനിക്കാണ്. എന്നാല്‍ ഷാനിമോള്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല.

ഒറ്റപ്പാലത്ത് നിര്‍ത്തുന്നത് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ നല്ല മത്സരം ഉണ്ടാകുമായിരുന്നു. ഒരു പരിഹാസ കാഥാപാത്രമായി താന്‍ മാറിയെന്നും എഐസിസി അംഗം കൂടിയായ ശാന്താ ജയറാം പറഞ്ഞു. ബിന്ദു കൃഷ്ണയും രമേശ് ചെന്നിത്തലയാണ് ഒറ്റപ്പാലത്ത് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് വിളിച്ചു പറഞ്ഞത്. കഴിഞ്ഞ ആറു ദിവസവും മണ്ഡലത്തിലെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പാര്‍ട്ടി കോമാളിവേഷം കെട്ടിച്ചെന്നും കടുത്ത അപമാനം വരുത്തിയെന്നം ശാന്താ ജയറാം പറഞ്ഞു.

ഷാനിമോള്‍ക്ക് സുരക്ഷിത മണ്ഡലം കൊടുക്കാമായിരുന്നു. ഷാനിക്ക് ഒരു സീറ്റു നല്‍കാന്‍ താന്‍ ബലിയാടാക്കപ്പെട്ടു. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ട്. എന്നാല്‍ ഇവരെ ഇളക്കിവിട്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ നിലപാടെടുപ്പിക്കില്ല. ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കേണ്ട എന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിയില്‍ ഇങ്ങനെ സഹിച്ച് മുന്നോട്ട് പോകണോ എന്ന് ആലോചിക്കുന്നു എന്നും ശാന്താ ജയറാം പറഞ്ഞു.

Similar Posts