Kerala
Kerala

സ്വാശ്രയ മാനേജ്മെന്റുകള്‍ കൊള്ള നടത്തുന്നുവെന്ന് ആന്‍റണി

Damodaran
|
4 Jun 2017 5:14 AM GMT

മഹാരാജാസിലെ സംഭവങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്.ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാ പ്രവര്‍ത്തനം കാടത്തമാണെന്നും ആന്‍റണി .....

സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും പിടിച്ചുപറിയും കൊള്ളയുമാണ് നടക്കുന്നതെന്ന് എ കെ ആന്റണി. വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന അഴിമതി വിജിലന്‍സ് നിരീക്ഷിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ചതിനെയും ആന്‍റണി വിമര്‍ശിച്ചു.

എറണാകുളത്ത് നടന്ന എ.സി ജോസ് അനുസ്മരണ സമ്മേളനത്തിലാണ് എ കെ ആന്‍റണി. സ്വാശ്രയ എയ്ഡഡ് മേഖലകളെ രൂക്ഷമായി വിമര്‍ശിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ തനി കച്ചവടമാണ് നടക്കുന്നത്. ചില മാനേജ്‌മെന്റുകള്‍ നടത്തുന്നത് പിടിച്ചു പറിയാണ്.

വിദ്യാഭ്യാ മേഖലയിലെ അഴിമതികളും കൊള്ളയും തടയാന്‍ വിജിലന്‍സ് നിരീക്ഷണം വേണമെന്നും ആന്റണി പറഞ്ഞു.

ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തമാണെന്ന് മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ചതിനെക്കുറിച്ച് ആന്‍റണി പറഞ്ഞു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, വയലാര്‍ രവി, എ സി ജോസിന്റെ ഭാര്യ ലീലാമ്മ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Similar Posts