Kerala
ബി.പി.എല്‍ കാര്‍ഡ് പട്ടികയിന്മേല്‍ പരാതി നല്‍കാനെത്തിയവര്‍ നിരാശരായി മടങ്ങിബി.പി.എല്‍ കാര്‍ഡ് പട്ടികയിന്മേല്‍ പരാതി നല്‍കാനെത്തിയവര്‍ നിരാശരായി മടങ്ങി
Kerala

ബി.പി.എല്‍ കാര്‍ഡ് പട്ടികയിന്മേല്‍ പരാതി നല്‍കാനെത്തിയവര്‍ നിരാശരായി മടങ്ങി

Ubaid
|
5 Jun 2017 3:48 PM GMT

ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കിയതിലെ പരാതികള്‍ സമര്‍പ്പിക്കാന്‍ ഈ മാസം 31 വരെയാണ് സമയം.

ബി.പി.എല്‍ കാര്‍ഡ് പട്ടികയിന്മേല്‍ പരാതി നല്‍കാനെത്തിയവര്‍ അടഞ്ഞ കൌണ്ടറുകള്‍ കണ്ട് നിരാശരായി മടങ്ങി. അവധി ദിനങ്ങളിലും പരാതി സ്വീകരിക്കുമെന്നാണ് തങ്ങളെ അറിയിച്ചിരുന്നതെന്ന് റേഷന്‍ കാര്‍ഡുടമകള്‍ പറയുന്നു. അങ്ങനെ അറിയിച്ചിരുന്നില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ പക്ഷം.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കിയതിലെ പരാതികള്‍ സമര്‍പ്പിക്കാന്‍ ഈ മാസം 31 വരെയാണ് സമയം. പരാതികള്‍ അവധി ദിനങ്ങളിലും സ്വീകരിക്കുമെന്ന് പത്രത്തിലൂടെയും റേഷന്‍ കടയുടമകളിലൂടെയും അറിഞ്ഞാണ് ഇവരെല്ലാം എത്തിയത്.

ഇരുപതും മുപ്പതും കിലോമീറ്റര്‍ വരെ അകലെ നിന്ന് എത്തിയവര്‍ കണ്ടത് അടഞ്ഞുകിടക്കുന്ന കൌണ്ടറുകള്‍. ഞായര്‍ അവധിയെന്ന നോട്ടീസും. തിരുവനന്തപുരം താലൂക്കിലുള്ളവരുടെ പരാതികള്‍ മുഴുവന്‍ സ്വീകരിക്കുന്നത് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളിലാണ്.

പരാതി നല്‍കാനെത്തിയവരില്‍ കൂടുതലും ബി പി എല്‍ പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടവരും. ഭക്ഷ്യമന്ത്രിയുടെ ഓഫീസിലും ഡയറക്ടറേറ്റിലും അന്വേഷിച്ചപ്പോള്‍ അവധി ദിനങ്ങളില്‍ പരാതി കൌണ്ടറുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ, താലൂക്കിലെ മുഴുവന്‍ റേഷന്‍ ഉപഭോക്താക്കള്‍ക്കും എങ്ങനെ തെറ്റായ വിവരം കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമില്ല.

Related Tags :
Similar Posts