Kerala
Kerala
ടോം ജോസിനെതിരെ ഉടന്‍ നടപടി വേണമെന്ന് വിഎസ്
|5 Jun 2017 6:11 AM GMT
ടോം ജോസിനെതിരെ നടപടി വേണമെന്ന വിജിലന്‍സ് ശിപാര്‍ശയില്‍ തീരുമാനം വൈകുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി എസ് അച്യുതാനന്ദന്‍
അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഉടന്‍ നടപടി വേണമെന്ന് ഭരണപരിഷ്കരണ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ടോം ജോസിനെതിരെ നടപടി വേണമെന്ന വിജിലന്‍സ് ശിപാര്‍ശയില്‍ തീരുമാനം വൈകുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി എസ് അച്യുതാനന്ദന്‍ കെഎംഎംഎല്‍ അഴിമതിക്കേസില്‍ കുറ്റക്കാരനായ ടോംജോസിനെ പദവിയില്‍ നിന്ന് നീക്കണമെന്നായിരുന്നു വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നത്