മാധ്യമ പ്രവര്‍ത്തകര്‍ സത്യസന്ധത മുഖമുദ്രയാക്കണമെന്ന് മുഖ്യമന്ത്രി
|മാധ്യമ സ്വാതന്ത്ര്യവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ന്യായമായ വേതനവും ഉറപ്പ് വരുത്തണം. മാധ്യമം ദിനപത്രത്തിന്റെ പ്രവര്ത്തനം പല
മാധ്യമ പ്രവര്‍ത്തകര്‍ സത്യസന്ധത മുഖമുദ്രയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സ്വാതന്ത്ര്യവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ന്യായമായ വേതനവും ഉറപ്പ് വരുത്തണം. മാധ്യമം ദിനപത്രത്തിന്റെ പ്രവര്ത്തനം പല കാര്യങ്ങളിലും മാതൃകാപരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
കോഴിക്കോട് നടന്ന മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ രംഗത്ത് ആശാസ്യമല്ലാത്ത പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ മത്സരം വാര്‍ത്തകളുടെ അവതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമം ജീവനക്കാര്ക്കുള്ള ക്ഷേമപദ്ധതി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ പബ്ലിക്കേഷന് ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ കെ എ സിദ്ധീഖ് ഹസന്‍, ,മാധ്യമം മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി കെ ഹംസ അബ്ബാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ ടി റബീഉല്ല, കെ യു ഡബ്ല്യു ജെ പ്രസിഡന്‍റ് പി എ അബ്ദുള്‍ ഗഫൂര്‍, കാസിം ഇരിക്കൂര്, എം കെ മുഹമ്മദലി, കെ പി റജി ,ടി എം ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.