Kerala
Kerala
മുമ്പേ പിറന്ന ചില കഥാപാത്രങ്ങള്‍ വേദിക്ക് പുറത്ത്
|7 Jun 2017 1:19 PM GMT
കലോത്സവ വേദിക്കരികില്‍ ജോലിയിലേര്‍പ്പെട്ട ഇതര സംസ്ഥാനക്കാരെ കാണാം.
മുമ്പേ പിറന്ന ചില കഥാപാത്രങ്ങള്‍ പുനര്‍ ജനിക്കുന്നത് വേദികളില്‍ മാത്രമല്ല. വേദിക്ക് അരികിലുമാകും. കലോത്സവ വേദിക്കരികില്‍ ജോലിയിലേര്‍പ്പെട്ട ഇതര സംസ്ഥാനക്കാരെ കാണാം.
യാദൃച്ഛികമാകാം വേദി നാലിനോട് ചേര്‍ന്ന് തോട്ടിയുടെ മകന്റെ കഥ പറഞ്ഞ തകഴി ശിവശങ്കരപിള്ളയുടെ പുഞ്ചിരിതൂകി നില്‍ക്കുന്ന ഒരു രേഖാചിത്രം. തൊട്ടരികിലേക്ക് തിരിഞ്ഞാല്‍ കാണുന്നത് വേദി നില്‍ക്കുന്ന ജവര്‍ഹലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പണിമുടക്കിയ കക്കൂസ് നന്നാക്കുന്ന തൊഴിലാളികളെ.
വേദികള്‍ നിറഞ്ഞാടുമ്പോള്‍ കാണാന്‍ ഉള്ളം തുടിക്കാറുണ്ടെന്ന് തമിഴ്‌നാട് പുതുക്കോട്ടി മാവട്ടം സ്വദേശി മീന. അസം സ്വദേശി ഫസര്‍ അലിക്കുമുണ്ട് അതേ ആഗ്രഹം.