വയനാടിന്റെ സൌന്ദര്യം തേടി വീല്‍ച്ചെയറില്‍ അവരെത്തി
|കിടപ്പിലായ രോഗികള്‍ക്ക് വയനാടിന്റെ സൌന്ദര്യം ആസ്വദിക്കാനുള്ള അവസരമാണ് ഇക്കുറി കാരുണ്യ കേന്ദ്രം ഒരുക്കിക്കൊടുത്തത്
രോഗാതുരരായി വീടിനുള്ളില്‍ തളക്കപ്പെട്ടവര്‍ക്ക് പുറംലോകമെന്നത് കേട്ടു കേള്‍വി മാത്രമാണ്. എന്നാല്‍ ഇവരുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ചു കൊടുക്കുകയാണ് മലപ്പുറം അത്താണിക്കലിലെ കാരുണ്യകേന്ദ്രം പാലിയേറ്റീവ് യൂണിറ്റ്. കിടപ്പിലായ രോഗികള്‍ക്ക് വയനാടിന്റെ സൌന്ദര്യം ആസ്വദിക്കാനുള്ള അവസരമാണ് ഇക്കുറി കാരുണ്യ കേന്ദ്രം ഒരുക്കിക്കൊടുത്തത്.
കണ്ണും കാതും ഇവര്‍ തുറന്നു പിടിച്ചു. വയനാടിന്റെ വര്‍ണക്കാഴ്ചകളുടെ ആസ്വാദനത്തിനായി. പാട്ടും കഥകളുമൊക്കെയായി രണ്ടു ദിവസം ഇവര്‍ ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു. അത്താണിക്കലിലെ കാരുണ്യ കേന്ദ്രം പാലിയേറ്റീവ് യൂണിറ്റാണ് കിടപ്പിലായ രോഗികള്‍ക്കായി ഇത്തരമൊരു അവസരം ഒരുക്കിയത്.
15 രോഗികളും കുടുംബാംഗങ്ങളുമാണ് വയനാടിന്റെ സൌന്ദര്യമാസ്വദിക്കാനെത്തിയത്. പുറം ലോകത്തെ കാഴ്ചകള്‍ കാണാന്‍ സാധിച്ചതിലെ സന്തോഷം ഇവര്‍ മറച്ചു വെച്ചതുമില്ല.
ഇനിയും ഈ കാഴ്ചകള്‍ കാണാന്‍ സുമനസുകള്‍ സഹായിക്കണേയെന്ന പ്രാര്‍ഥനയുമായിട്ടായിരുന്നു ഇവരുടെ മടക്കം.