Kerala
കഴിഞ്ഞ തവണത്തെ പിഴവിന് കണക്കുതീര്‍ത്ത് കൊട്ടിത്തകര്‍ത്ത് ഓഷിന്‍കഴിഞ്ഞ തവണത്തെ പിഴവിന് കണക്കുതീര്‍ത്ത് കൊട്ടിത്തകര്‍ത്ത് ഓഷിന്‍
Kerala

കഴിഞ്ഞ തവണത്തെ പിഴവിന് കണക്കുതീര്‍ത്ത് കൊട്ടിത്തകര്‍ത്ത് ഓഷിന്‍

Sithara
|
9 Jun 2017 3:08 PM GMT

കഴിഞ്ഞ തവണ സംഭവിച്ച പിഴവിന് കണക്കുതീര്‍ത്ത് കൊട്ടി സ്കൂള്‍ കലോത്സവത്തോട് വിടപറയുകയാണ് ട്രിപ്പിള്‍ ജാസിലെ വിസ്മയമായ ഓഷിന്‍.

കഴിഞ്ഞ തവണ സംഭവിച്ച പിഴവിന് കണക്കുതീര്‍ത്ത് കൊട്ടി സ്കൂള്‍ കലോത്സവത്തോട് വിടപറയുകയാണ് ട്രിപ്പിള്‍ ജാസിലെ വിസ്മയമായ ഓഷിന്‍. കഴിഞ്ഞ തവണ മത്സരത്തിനിടെ ഡ്രംസിലൊന്ന് ഇളകിപ്പോയെങ്കിലും മത്സരം പൂര്‍ത്തിയാക്കി നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി മാറിയ പെണ്‍കുട്ടി ഇത്തവണ മികച്ച പ്രകടനത്തിലൂടെ കാണികളുടെ കയ്യടി നേടി.

മത്സരത്തിനിടെ ഡ്രംസ് ഇളകിപ്പോയിട്ടും ഓഷിന്‍ കഴിഞ്ഞ തവണ കൊട്ടിമുഴുമിപ്പിച്ചു. മീഡിയവണ്‍ പകര്‍ത്തിയ ആ ദൃശ്യങ്ങള്‍ ആ പ്ലസ് വണ്‍കാരിയെ താരമാക്കി. ഇത്തവണ സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണമെന്നുണ്ടായിരുന്നു. വേദിയില് ഓഷിന്‍ സ്വയം മറന്ന് കൊട്ടിത്തകര്‍ത്തു. മത്സരശേഷം കൂട്ടുകാര്‍ക്കും ഗുരുവിനും ആഹ്ലാദം അടക്കാനായില്ല

എട്ടാം ക്ലാസ് മുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സാന്നിധ്യമായ ഓഷിന് ഇത് അവസാന കലോത്സവം. ഇത്തവണ ബാന്ഡ്മേളത്തിന് ഒന്നാം സ്ഥാനം നേടിയ ടീമില്‍ അംഗമായിരുന്നു ഓഷിന്‍. ഇതിനകം നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ച ഓഷിന്‍ പഠനത്തോടൊപ്പം കലാജീവിതവും മുന്നോട്ടുകൊണ്ടുപോകണമെന്ന മോഹത്തിലാണ്.

Similar Posts